വിന്ഡീസിനെതിരെ നാലാം ടി20: ഇന്ത്യക്ക് ടോസ്, ലക്ഷ്യം പരമ്പര
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരെ നാലാം ടി20 മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.ടീം കഴിഞ്ഞ മത്സരത്തിനിറങ്ങിയ അതേ ടീം തന്നെയാണ് ഈ മത്സരത്തിനും ഇറങ്ങുന്നത്.ഇൻഡോറിൽ നടന്ന മൂന്നാം ട

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരെ നാലാം ടി20 മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.ടീം കഴിഞ്ഞ മത്സരത്തിനിറങ്ങിയ അതേ ടീം തന്നെയാണ് ഈ മത്സരത്തിനും ഇറങ്ങുന്നത്.ഇൻഡോറിൽ നടന്ന മൂന്നാം ടി20യിൽ 14 റൺസിന്‍റെ ജയത്തോടെ തിരിച്ചടിച്ച ഇന്ത്യ നിലവിൽ പരമ്പരയിൽ 2-1 ന് മുന്നിലാണ്. രണ്ടാം മത്സരത്തിൽ 250 റൺസ് ചേസ് ചെയ്ത് ജയിച്ച വിൻഡീസ് ബാറ്റിങ് നിര കരുത്ത് തെളിയിച്ചിരുന്നു. മൂന്നാം പോരാട്ടത്തിൽ ഇന്ത്യൻ ബൗളർമാർ തിളങ്ങിയെങ്കിലും ഏത് സ്കോറും തിരിച്ചടിക്കാൻ ശേഷിയുള്ളവരാണ് വിന്‍ഡീസ് ബാറ്റിംഗ് നിര.ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഹൈദരാബാദിലേത് എന്നതിനാൽ വീണ്ടുമൊരു റൺമഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ അടുത്തിടെ പുതുക്കിപ്പണിത പിച്ചിൽ നിന്ന് ബൗളർമാർക്ക് എത്രത്തോളം പിന്തുണ നൽകുമെന്നതിൽ ആകാംക്ഷ നിലനിൽക്കുന്നു. രാത്രി വൈകുന്നതോടെ എത്തുന്ന മഞ്ഞു വീഴ്ച രണ്ടാമത് പന്തെറിയുന്ന ടീമിന് വെല്ലുവിളിയാകും.