കാലിക്കടവ് എംഡിഎംഎ കേസ്: മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
കാസർകോട്: കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുഹമ്മദ്‌ ഹുസൈൻ ഉൾപ്പടെ ആറ് പ്രതികളുടെ അപേക്ഷയാണ് തള്ളിയത്. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം വിട്ടുനൽകി. ആർസി ഓണറുടെ അപേക്ഷ പരി

കാസർകോട്: കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുഹമ്മദ്‌ ഹുസൈൻ ഉൾപ്പടെ ആറ് പ്രതികളുടെ അപേക്ഷയാണ് തള്ളിയത്. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം വിട്ടുനൽകി. ആർസി ഓണറുടെ അപേക്ഷ പരിഗണിച്ചാണ് കോടതി വാഹനം വിട്ടുനൽകിയത്.കാറിൽ 139 ഗ്രാം എം ഡി എം എയുമായി കാലിക്കടവിൽ നിന്ന് പിടിയിലായത് പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൽ സലാം, പി എ അബ്ബാസ്, ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയ സൈനുൽ ആബിദ് എന്നിവരാണ്. പിന്നാലെ രണ്ട് പ്രതികൾ കൂടി പിടിയിലായി. കേസിന് പിന്നാലെ പ്രതികളായവരെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്‍റെ കാസർകോട് മണ്ഡലം പ്രസിഡൻ്റാണ് പ്രതികൾക്ക് വേണ്ടി നേരത്തെ കോടതിയിൽ ഹാജരായത്. പ്രതികളുമായി ഒരു ബന്ധവും ഇല്ലെന്നും വക്കാലത്തെടുത്ത അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു ദിവസം മാത്രം ഹാജരായതാണെന്നുമാണ് അഡ്വ ഷാജിദ് കമ്മാടത്ത് വിശദീകരിച്ചത്.