ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട ആനപ്പാറ സ്വദേശി നൗഫൽ നജീബ് (34) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ ജാൽപ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നെ ആണ് പ്രതി വലിയ കരിങ്കല്ല് കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോട

പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട ആനപ്പാറ സ്വദേശി നൗഫൽ നജീബ് (34) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ ജാൽപ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നെ ആണ് പ്രതി വലിയ കരിങ്കല്ല് കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.നൗഫലും സിദ്ദിഖും ചേർന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ സിദ്ദീഖിനെ മർദ്ദിച്ച് നിലത്തിടുകയും ശരീരത്തേക്ക് വലിയ കരിങ്കല്ല് എടുത്ത് പലതവണ ഇട്ട് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുമ്പ് മദ്യപിക്കുന്നതിനായി നൽകിയ പണം സിദ്ദിഖിനോട് നൗഫൽ തിരികെ ആവശ്യപ്പെട്ടതാണ് തർക്കത്തിന്റെ കാരണം. കരിങ്കല്ല് വീണ് ഇരു കാലുകളുടെയും അസ്ഥി ഒടിഞ്ഞ സിദ്ദീഖിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിദ്ദീഖിന്‍റെ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നൗഫലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി , എസ് ഐ അനീഷ് എബ്രഹാം, എസ് ഐ ഹരി കൃഷ്ണൻ , ജിഎഎസ്ഐ അയ്യൂബ്ഖാൻ , എസ്‍സിപിഒ മാരായ ഉമേഷ്‌ , റാംമോഹൻ , സുബിൻ , സിപിഒ സുധീഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.