നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സർക്കാർ നീതി ഉറപ്പാക്കും; പ്രതിക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ടി സിദ്ദിഖ്
കൽപ്പറ്റ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ സർക്കാർ നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ വീട് മന്ത്രി സന്ദർശിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ദേവികയുടേത് അടുപ്പമുള്ള

കൽപ്പറ്റ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ സർക്കാർ നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ വീട് മന്ത്രി സന്ദർശിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ദേവികയുടേത് അടുപ്പമുള്ള കുടുംബമാണ്. പ്രതിയെ സഹായിക്കുന്ന നിലപാട് ഉണ്ടാകില്ലെന്നും നിയമപരമായ എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കർണാടക സ്വദേശി ഇയാസിന്റെ കുടുംബവുമായി സംസാരിച്ചെന്നും അവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ കർണാടക മന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.തെളിവെടുപ്പ് നടത്തി പൊലീസ്മിനി കൂപ്പർ അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. കേസിലെ മുഖ്യപ്രതി സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകൾ ഇടിച്ചുതെറിപ്പിച്ച എയർപോർട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. അപകടമുണ്ടായ സ്ഥലവും, പിന്നീട് വാഹനം നിർത്തിയ സ്ഥലവും സുഹൈൽ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. ആളുകൾ കൂടിയതോടെ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാം എന്ന് കണക്കാക്കിയാണ് പ്രതിയെ പുറത്തിറക്കാതിരുന്നത്. അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. പ്രതികൾ അപകടത്തിന് മുമ്പ് അവസാനമായി മദ്യപിച്ചത് ഈ ബാറിൽ വെച്ചായിരുന്നു. ബാറിലെ തെളിവെടുപ്പ് ഏറെനേരം തുടർന്നു. മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തും.