മൈസൂരുവിനടുത്ത് ബസ് അപകടം; കോഴിക്കോട്-ബംഗളൂരു 'കാവേരി' എസി സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ചു, നാല് മരണമെന്ന് വിവരം
മൈസൂരു: മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചതായി സംശയം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന 'കാവേരി' എസി സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഗുരുതരമായ അപകടം നടന്നത്. അപകടത്തിൽ

മൈസൂരു: മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചതായി സംശയം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന 'കാവേരി' എസി സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഗുരുതരമായ അപകടം നടന്നത്. അപകടത്തിൽ ബസിന്റെ ഡ്രൈവർ മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് സംശയിക്കുന്നത്. കൂടാതെ മുപ്പതോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. കൂടുതൽ വിശദാംശങ്ങൾ അറിവായിവരുന്നതേയുള്ളൂ.
Read the complete story at Asianet News Malayalam