മുസ്ലിം ലീഗിനെ വരച്ച വരയിൽ നിർത്തും, വർഗീയത തടയും; മുസ്ലിം വിഭാഗത്തിനിടയിൽ മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് ലീഗെന്നും പി ജയരാജൻ
കാസർകോട്: മുസ്ലീം ലീഗിനെതിരായി വീണ്ടും വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് മുസ്ലീം ലീഗെന്ന് പറഞ്ഞ ജയരാജൻ, ന്യൂനപക്ഷ സംരക്ഷകർ എന്ന് വെറുതെ പറയുക മാത്രമാണെന്നും അഭിപ്രായപ്പെട്ടു. മുസ്ലീം വിഭാഗത്തിനിടയിൽ പരസ്യമായി ലീഗ് വർഗീയത പറയുകയാണ്. തൃക്

കാസർകോട്: മുസ്ലീം ലീഗിനെതിരായി വീണ്ടും വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് മുസ്ലീം ലീഗെന്ന് പറഞ്ഞ ജയരാജൻ, ന്യൂനപക്ഷ സംരക്ഷകർ എന്ന് വെറുതെ പറയുക മാത്രമാണെന്നും അഭിപ്രായപ്പെട്ടു. മുസ്ലീം വിഭാഗത്തിനിടയിൽ പരസ്യമായി ലീഗ് വർഗീയത പറയുകയാണ്. തൃക്കരിപ്പൂരിൽ വീടുകൾ കയറി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണെന്നും പി ജെ ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിന്റെ വർഗീയത തടയുമെന്നും മുസ്ലീം ലീഗിനെ വരച്ച വരയിൽ നിർത്താനുള്ള നിലപാട് എടുക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തെയും മുസ്ലിം ലീഗ് പച്ചയായ വർഗീയത പ്രചരിപ്പിക്കുന്നുവെന്ന വിമർശനവുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്.മുസ്ലിം ലീഗ് പച്ചയായ വർഗീയത പ്രചരിപ്പിക്കുന്നുസംസ്ഥാനത്ത് മുസ്ലിം വർഗീയതയും സജീവമാണെന്നും തൃക്കരിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇതിന് തെളിവാണെന്നും ജയരാജൻ നേരത്തെയും ആരോപിച്ചിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി വി പി പി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്തയാളാണെന്നും ഉമ്മ മരിച്ചപ്പോൾ പള്ളിയിൽ പോയില്ലെന്നും വീടുകൾ കയറി പ്രചരിപ്പിച്ച് മുസ്ലിം ലീഗ് പച്ചയായ വർഗീയതയാണ് അഴിച്ചുവിട്ടതെന്നും ജയരാജൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പ്രചാരണമാണ് മുസ്തഫയുടെ തോൽവിക്ക് കാരണമായത്. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് താൻ ഇത് പറയുന്നതെന്നും ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കാൻ ലീഗിനെ പി ജയരാജൻ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.