സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി 10-15 വർഷമാക്കി വെട്ടിച്ചുരുക്കണം, വിവാദ നിർദ്ദേശവുമായി കേന്ദ്രമന്ത്രി കുമാരസ്വാമി
ബെംഗളൂരു: സംസ്ഥാനത്തെ തൊഴിലില്ലായ്മ കുറയ്ക്കാൻ എന്ന പേരിൽ കേന്ദ്ര മന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി മുന്നോട്ടുവച്ച നി‍ർദേശത്തെ ചൊല്ലി വിവാദം. സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി വെട്ടിച്ചുരുക്കണമെന്ന വിവാദ നിർദ്ദേശമാണ് കുമാരസ്വാമി മുന്നോട്ടുവച്ചത്. സർക്കാർ ജീവനക്കാരുടെ സർവീസ് ക

ബെംഗളൂരു: സംസ്ഥാനത്തെ തൊഴിലില്ലായ്മ കുറയ്ക്കാൻ എന്ന പേരിൽ കേന്ദ്ര മന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി മുന്നോട്ടുവച്ച നി‍ർദേശത്തെ ചൊല്ലി വിവാദം. സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി വെട്ടിച്ചുരുക്കണമെന്ന വിവാദ നിർദ്ദേശമാണ് കുമാരസ്വാമി മുന്നോട്ടുവച്ചത്. സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി 10 മുതൽ 15 വർഷമായി പരിമിതപ്പെടുത്തണമെന്നാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം. ഒരു ഉദ്യോഗസ്ഥൻ സർവീസിൽ പ്രവേശിച്ചാൽ 30 മുതൽ 35 വർഷം വരെ ജോലി ചെയ്യുന്ന നിലവിലെ സാഹചര്യം യുവാക്കൾക്ക് തൊഴിൽ നിഷേധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2028 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുമാരസ്വാമി ഈ നിർദ്ദേശം ചർച്ചയ്ക്ക് വെച്ചിരിക്കുന്നത്. തൊഴിൽ കാലാവധി 10-15 വർഷമായി ചുരുക്കിയാൽ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർവീസിൽ നിന്ന് പിരിയുന്നവർക്ക് പെൻഷൻ നൽകുമെന്ന നിർദ്ദേശവും കേന്ദ്രമന്ത്രി മുന്നോട്ട് വച്ചു. ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രം സർക്കാർ ജോലി മതിയെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. കർണാടക പി എസ്‍ സി അഭ്യുദയാംകാക്ഷികളുമായി നടത്തിയ സംവാദത്തിലാണ് പ്രതികരണം.ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം