ബാലിയിലേക്ക് യാത്ര പ്ലാന് ചെയ്യുന്നുണ്ടോ? കടുത്ത ഇന്ധനക്ഷാമവും ഗതാഗതക്കുരുക്കുമെന്ന് ഇന്ത്യക്കാരൻ, വിശദീകരണവുമായി അധികൃതരും
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലിയിൽ രൂക്ഷമായ ഇന്ധനക്ഷാമവും അതിനെത്തുടർന്നുള്ള ഗതാഗതക്കുരുക്കും യാത്രാ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് യുവാവ്. ഇന്ധനക്ഷാമം കാരണം തനിക്ക് നാട്ടിലേക്കുള്ള വിമാനം കിട്ടാതായേനെ എന്നും, നിലവിൽ ബാലിയിലുള്ളവരും അവിടേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും ജാഗ്രത പാലിക്കണമെന്നു

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലിയിൽ രൂക്ഷമായ ഇന്ധനക്ഷാമവും അതിനെത്തുടർന്നുള്ള ഗതാഗതക്കുരുക്കും യാത്രാ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് യുവാവ്. ഇന്ധനക്ഷാമം കാരണം തനിക്ക് നാട്ടിലേക്കുള്ള വിമാനം കിട്ടാതായേനെ എന്നും, നിലവിൽ ബാലിയിലുള്ളവരും അവിടേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ യാത്രക്കാരന്റെ മുന്നറിയിപ്പ്.'സുശീൽ യോഗ'യുടെ സ്ഥാപകനായ സുശീൽ ജെയിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താൻ നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് റോഡിൽ വാഹനം കുടുങ്ങിപ്പോയ അനുഭവം ഒരു 'പേടിസ്വപ്നം' പോലെയായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂപെട്രോൾ പമ്പുകൾക്ക് മുന്നിൽ മോട്ടോർസൈക്കിളുകളുടെയും കാറുകളുടെയും കിലോമീറ്ററുകളോളം നീളുന്ന ക്യൂ കാണിക്കുന്ന വീഡിയോയാണ് സുശീൽ ജെയിൻ പുറത്തുവിട്ടത്.'ഇന്ന് ഞാൻ ബാലിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണ്. എന്നാൽ, കടുത്ത ഗതാഗതക്കുരുക്ക് കാരണം എനിക്ക് വിമാനം കിട്ടാതായേനെ. നിങ്ങൾ ബാലിയിലാണെങ്കിലോ അല്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ അവിടേക്ക് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിലോ, യാത്രകൾ കൃത്യമായി പ്ലാൻ ചെയ്യുക. ഇവിടെ വഴിയിൽ കുടുങ്ങിപ്പോകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം' ജെയിൻ തന്റെ വീഡിയോയിൽ പറഞ്ഞു.എന്നാൽ, മോശം കാലാവസ്ഥ, സാങ്കേതിക തടസ്സങ്ങൾ, ഇന്ധനത്തിനായുള്ള ആവശ്യകത വർധിച്ചത് എന്നിവയാണ് പെട്രോൾ വിതരണം തടസ്സപ്പെടാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു. ഇന്ധനം തീർന്നുപോകുമെന്ന ഭയത്താൽ ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിലേക്ക് എത്തിയതും സ്ഥിതി വഷളാക്കി.View this post on InstagramA post shared by Susheel Jain (@sushealyoga)എന്നാൽ, ആഗോള ഊർജ്ജ പ്രതിസന്ധി മൂലമല്ല ഇത് സംഭവിച്ചതെന്നും കേവലം വിതരണത്തിലെ പ്രശ്നം മാത്രമാണെന്നും ഊർജ്ജ, ധാതുവിഭവ മന്ത്രാലയത്തിലെ ഓയിൽ ആൻഡ് ഗ്യാസ് ഡയറക്ടർ ജനറൽ ലാഓഡ് സുലൈമാൻ വ്യക്തമാക്കി. ഇന്ധനവുമായെത്തിയ ടാങ്കർ വൈകിയതാണ് പ്രശ്നമായതെന്നും, നിലവിൽ ഇന്ധനം എത്തിച്ച് 24 മണിക്കൂറും വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദ്വീപിലുടനീളം കൂടുതൽ ഇന്ധനം എത്തിക്കുന്നുണ്ടെന്നും വിനോദസഞ്ചാരികളും നാട്ടുകാരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ബാലി ഗവർണർ ഐ വയാൻ കോസ്റ്റർ വ്യക്തമാക്കി.