ലൂണ കളിക്കുമോ, നോർത്ത് ഈസ്റ്റിനെതിരെ വെസ്റ്റ്വുഡിന്റെ തന്ത്രമെന്തായിരിക്കും?
'ആദ്യ മത്സരം വിജയിച്ചു, പക്ഷേ എത്തേണ്ട നിലവാരത്തില്‍ നിന്ന് ഒരുപാട് അകലെയാണ്, Need to get fitter and stronger'ഇന്റർ കാശിക്കെതിരായ എവെ വിജയവും ക്ലീൻ ഷീറ്റുമൊന്നും ആഷ്‌ലി വെസ്റ്റ്‌വുഡിനെ യഥാർത്ഥ്യത്തില്‍ നിന്ന് മാറി നില്‍ക്കാൻ പ്രേരിപ്പിക്കുന്ന ഘടകമായിരുന്നില്ല. തന്റെ ടീമിന്റെ ദൗ

'ആദ്യ മത്സരം വിജയിച്ചു, പക്ഷേ എത്തേണ്ട നിലവാരത്തില്‍ നിന്ന് ഒരുപാട് അകലെയാണ്, Need to get fitter and stronger'ഇന്റർ കാശിക്കെതിരായ എവെ വിജയവും ക്ലീൻ ഷീറ്റുമൊന്നും ആഷ്‌ലി വെസ്റ്റ്‌വുഡിനെ യഥാർത്ഥ്യത്തില്‍ നിന്ന് മാറി നില്‍ക്കാൻ പ്രേരിപ്പിക്കുന്ന ഘടകമായിരുന്നില്ല. തന്റെ ടീമിന്റെ ദൗര്‍ബല്യങ്ങളെ അയാള്‍ മറച്ചുവെക്കുന്നില്ല, പരിമിതികളെ പഴിക്കുന്നുമില്ല. എല്ലാം ഒന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങുമ്പോള്‍ അയാള്‍ക്ക് കൃത്യമായ ബോധ്യങ്ങളുണ്ട്. ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരം വെസ്റ്റ്‌വുഡിനും ബ്ലാസ്റ്റേഴ്‌സിനും നിർണായകമാണ്, സ്വയം വിലയിരുത്താൻ, അറിയാൻ.വെല്‍ ഡിസിപ്ലിൻഡായ സ്ട്രക്‌ചര്‍ ആവശ്യപ്പെടുന്ന വെസ്റ്റ്‌വുഡ്, മറുവശത്ത് എതിരാളികളുടെ തന്ത്രങ്ങള്‍ക്ക് അനുസൃതമായി കളം വരയ്ക്കുന്ന ജുവാൻ പെഡ്രൊ ബെനാലി. മോഹൻ ബെഗാനെതിരെ മലയാളി താരം ജിതിന്റെ ഏക ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് വിജയം പിടിക്കുമ്പോള്‍ വാഴ്ത്തപ്പെട്ടതൊക്കെയും ബെനാലിയായിരുന്നു. ബെനാലിയുടെ ശൈലി ബ്ലാസ്റ്റേഴ്‌സിന്റെ വര്‍ക്ക് റേറ്റ് വര്‍ധിപ്പിക്കുന്നതാണ്, പ്രത്യേകിച്ചും അവരുടെ വേഗത്തിലുള്ള അറ്റാക്കിങ് ശൈലി. ഇവിടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം പരീക്ഷിക്കപ്പെടും. വെസ്റ്റ്‌വുഡ് ഡിമാൻഡ് ചെയ്യുന്ന കളക്റ്റീവ് എഫര്‍ട്ടാണ് അനിവാര്യം.അങ്ങനെ പറയാൻ കാരണമുണ്ട്. ഇന്റര്‍ കാശിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളുടെ പ്രധാന വഴി ഇടതുവലത് വിങ്ങുകളായിരുന്നു. ഫുള്‍ ബാക്കുകളുടെ ഇൻവോള്‍വ്‌മെന്റില്‍. ഔട്ട് ഓഫ് പൊസഷൻ ആവുകയാണെങ്കില്‍ ഡിഫൻസീവ് ഷേപ്പ് വീണ്ടെടുക്കുക എന്ന ദൗത്യമുണ്ട്. നോര്‍ത്ത് ഈസ്റ്റിന്റെ ഫാസ്റ്റായുള്ള ഷിഫ്റ്റില്‍ ഇത് സാധ്യമാകണമെങ്കില്‍ മിഡ് ഫീല്‍ഡിന്റെ സപ്പോര്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ട്. സെന്റര്‍ ബാക്കുകളായ ജെയിംസ് ബോള്‍ട്ടണും ഡോലിംഗും ഇന്റര്‍ കാശിക്കെതിരെ കെട്ടിയ കോട്ടയ്ക്ക് പലപ്പോഴും മതിയായിരുന്നില്ല.ഇന്റര്‍ കാശിക്കെതിരെ ക്ലീൻ ഷീറ്റിന് അര്‍ഹതയുണ്ടായിരുന്നില്ല എന്ന് വെസ്റ്റ്‌വുഡ് പറഞ്ഞതിന് പിന്നില്‍ പ്രതിരോധത്തിലെ പോരായ്മകളായിരുന്നല്ലോ. നോര്‍ത്ത് ഈസ്റ്റിന്റെ സ്വിച്ചിങ്ങുകള്‍ക്ക് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സും മാറേണ്ടതുണ്ട്, ഫുള്‍ ബാക്കുകള്‍ക്ക് പിന്തുണ കൊടുക്കാൻ വിങ്ങര്‍മാര്‍ തയാറാകണം. ആന്ദ്രെ ഗ്രീൻ ഇന്റര്‍ കാശിക്കെതിരെ സെക്കൻഡ് ഹാഫില്‍ പിന്നോട്ടിറങ്ങി കളിക്കാൻ തയാറായത് ഹോര്‍മിപാമിനും ഡോലിംഗിനും ഇന്റര്‍ കാശിയുടെ പ്രെസിങ്ങിനെ ഓവര്‍കം ചെയ്യാൻ സഹായിച്ചിരുന്നു. എന്നാല്‍ വലതുവിങ്ങില്‍ ഡിഫൻസീവ് സപ്പോര്‍ട്ടിന്റെ അഭാവമുണ്ടായിരുന്നു. മൻവീര്‍ സിങ്ങിനും അയുഷ് ചികാരയും നടത്തിയ നീക്കങ്ങളൊക്കയും ഈ ദൗര്‍ബല്യം ഉപയോഗിച്ചായിരുന്നു.ഇനി കളി നിര്‍ണയിക്കപ്പെടുന്ന മിഡ് ഫീല്‍ഡ്. അഡ്രിയാൻ ലൂണ നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കുമോയെന്നതില്‍ വ്യക്തയായിട്ടില്ല. ഫുള്‍ റെഡിനസിലേക്ക് ലൂണ എത്തുകയാണെന്നാണ് വെസ്റ്റ്‌വുഡ് പറഞ്ഞിരിക്കുന്നത്. ലൂണയുടെ അഭാവത്തില്‍ ഇന്റര്‍ കാശിക്കെതിരെ കോസോവിച്ചും വിബിനും ചേര്‍ന്ന മധ്യനിര കൂടുതല്‍ അറ്റാക്കിങ്ങായാണ് കാണപ്പെട്ടത്, ക്രിയേറ്റീവ് ഹെഡായി തുടര്‍ന്നത് കോറു സിങ്ങായിരുന്നു. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ സ്റ്റേബിളായൊരു മധ്യനിര ആവശ്യമാണ്.ലൂണയാണ് ഏറെക്കാലമായി ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്‌ ഫീല്‍ഡിന് സ്റ്റബിലിറ്റി നല്‍കുന്നത്. ലൂണയ്ക്ക് കളിക്കാനായില്ലെങ്കില്‍ വെസ്റ്റ്‌വുഡ് അത് എങ്ങനെ പരിഹരിക്കുമെന്നത് നിര്‍ണായകമാണ്, അറ്റാക്ക് മാത്രമല്ല നോര്‍ത്ത് ഈസ്റ്റിനെതിരെ ആവശ്യം. കളിയുടെ ടെമ്പൊ നിര്‍ണയിക്കാൻ കഴിയുന്ന ബൂട്ടുകളുടെ സാന്നിധ്യം കൂടിയാണ്.മുന്നേറ്റ നിരയില്‍ യാൻസാനെ ആദ്യ ഇലവനിലുണ്ടായേക്കും. താരം രണ്ടാം പകുതിയില്‍ എത്തിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ അറ്റാക്കിന്റെ ഡൈനാമിക്സ് തന്നെ മാറിയിരുന്നു. യാൻസാനെയുടെ റണ്ണുകളും ഏരിയല്‍ ബോളുകള്‍ നേടാനുള്ള വൈഭവവും ഉപയോഗിക്കാൻ കഴിയും. കോറു സിങ് വലതുവിങ്ങിലും ഗ്രീൻ ഇടത് പാര്‍ശ്വത്തിലും യാൻസാനെ സ്ട്രൈക്കറായും. അപ്പോഴും സീസണുകളായി ബ്ലാസ്റ്റേഴ്‌സിന്റെ തലവേദന തുടരുന്നുണ്ട്. ഫിനിഷിങ്ങിലെ പോരായ്മകള്‍. ഗ്രീനും ശ്രീക്കുട്ടനും യാൻസാനയുമെല്ലാം ലഭിച്ച അവസരങ്ങളൊക്കെയും പാഴാക്കുന്നത് ഇന്റര്‍ കാശിക്കെതിരെ കണ്ടു. പ്രത്യേകിച്ചും ഗ്രീൻ.അവസാന നിമിഷം നേടിയ ഗോളാണ് ഗ്രീനിനെ വലിയ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിച്ചതുപോലും. പരിക്കില്‍ നിന്ന് മടങ്ങി വന്നതിന്റെ പരിമിതികള്‍ ഗ്രീനിനുമുണ്ടായിരുന്നു. ഒരുവാരത്തോളമായി ടീം ഒരുമിച്ച് പരിശീനം നടത്തുന്നതിന്റെ മാറ്റങ്ങള്‍ മത്സരത്തില്‍ പ്രതീക്ഷിക്കാം. ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫൻസീവ് ഡിസിപ്ലിനായിരിക്കും കളിയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകം. കൃത്യമായി പറഞ്ഞാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍. അതിന് സാധിക്കുകയാണെങ്കില്‍ ഗുവാഹത്തിയില്‍ നിന്ന് പോസിറ്റീവായൊരു റിസള്‍ട്ട് നേടിയെടുക്കാം.