സ്വർണവിലയിൽ വമ്പൻ പ്രവചനവുമായി ജോയ് ആലുക്കാസ്: 'സ്വർണം ആത്യന്തികമായി നേട്ടം നൽകും, സ്വർണവില കുറയും'
ദുബായ്: സ്വർണ്ണവില ഇനിയും കുറയുമെന്ന് പ്രവചിച്ച് ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്. എന്നാൽ, ആത്യന്തികമായി സ്വർണ്ണം നേട്ടം മാത്രമാണ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷനായ 'ജുവൽ ഓഫ് ജോയ്' -യുടെ ഉദ്ഘാടത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ

ദുബായ്: സ്വർണ്ണവില ഇനിയും കുറയുമെന്ന് പ്രവചിച്ച് ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്. എന്നാൽ, ആത്യന്തികമായി സ്വർണ്ണം നേട്ടം മാത്രമാണ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷനായ 'ജുവൽ ഓഫ് ജോയ്' -യുടെ ഉദ്ഘാടത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വർഷം മുൻപ് 2000 ഡോളറായിരുന്നു ഔൺസ് സ്വർണത്തിൻ്റെ വിലയെന്ന കാര്യം ഓർമിപ്പിച്ച അദ്ദേഹം പിന്നീടിത് 5600 ഡോളറായി ഉയർന്നുവെന്ന് പറഞ്ഞു. അവിടെ നിന്ന് ആയിരം ഡോളറോളം കുറഞ്ഞു. ഇനിയും കുറച്ച് കൂടെ വില കുറയും. എങ്കിലും ആത്യന്തികമായി സ്വർണവില ഉയരുമെന്ന് പറഞ്ഞ അദ്ദേഹം, അതുകൊണ്ട് വിലകുറയുന്നുവെന്ന് കണ്ടാൽ ഉടനെ സ്വർണം വാങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിവാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ജോയ് ആലുക്കാസ് തുറന്നിരിക്കുന്നത്. സ്വർണാഭരണ രംഗത്തെ നാൽപ്പത് വർഷമെന്ന നാഴികക്കല്ല് അടയാളപ്പെടുത്താൻ കൂടിയാണ് സ്വർണത്തിന്റെ നഗരത്തിലെ ഈ ഷോറൂം. ലോകമെമ്പാടും ജോയ് ആലുക്കാസിന്റഎ 200ലധികം ഷോറൂമുകൾക്കൊന്നുമില്ലാത്ത പ്രത്യേകതകളോടെയാണ് ജ്യുവൽ ഓഫ് ജോയ് ഒരുക്കിയിരിക്കുന്നത്. യുഎഇ വിദേശ വ്യാപാരകാര്യ മന്ത്രി താനി ബിൻ അഹ്മദ് അൽ സയൂദിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ശേഷമാണ് സ്വർണ്ണ വിപണിയിലെ നിലവിലെ ആശയക്കുഴപ്പത്തെയും ചാഞ്ചാട്ടത്തെയും കുറിച്ചുള്ള ചോദ്യത്തിന് ജോയ് ആലുക്കാസ് മറുപടി പറഞ്ഞത്. 25000 ചതുരശ്ര അടിയിൽ ജ്വല്ലറി ഷോറൂമിനൊപ്പം എക്‌സ്‌ക്ലുസീവ് ഡിസൈനർ സ്റ്റുഡിയോ, പ്രീമിയം വിഐപി ലോഞ്ച്, കുട്ടികൾക്കുള്ള പ്രത്യേക ഇടം, മെയിന്റനൻസ് സർവ്വസിനായി പ്രത്യേക കേന്ദ്രം എന്നിവയോടെയാണ് ജ്യുവൽ ഓഫ് ജോയ് ഒരുക്കിയിരിക്കുന്നത്.