വണ്ണം കുറയ്ക്കാൻ ഓവർ നെെറ്റ് ഓട്സ് ; ഇങ്ങനെ തയ്യാറാക്കി കഴിക്കൂ
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓവർ നെെറ്റ് ഓട്സ്. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. ഓവർ നെെറ്റ് ഓട്സ് പൊതുവേ ആരോഗ്യകരമാണ്.ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓവർ നെെറ്റ് ഓട്സ്. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓവർ നെെറ്റ് ഓട്സ്. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. ഓവർ നെെറ്റ് ഓട്സ് പൊതുവേ ആരോഗ്യകരമാണ്.ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓവർ നെെറ്റ് ഓട്സ്. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. ഓവർ നെെറ്റ് ഓട്സ് പൊതുവേ ആരോഗ്യകരമാണ്. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിലെ കൊളസ്‌ട്രോളുമായി ബന്ധിപ്പിക്കുകയും എൽഡിഎൽ ("മോശം") കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു തരം ലയിക്കുന്ന നാരാണ്.ഓവർ നെെറ്റ് ഓട്സ് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതെ നോക്കുന്നു. വയറു നിറഞ്ഞതായി തോന്നുന്ന അവസ്ഥ മെച്ചപ്പെടുത്തുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. നാരുകൾ ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുകയും, വയറു നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇത് ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.നാരുകൾ (ഫൈബർ) ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുകയും, വയറു നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കുകയും ചെയ്യുന്നു. ഈ ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ബി വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്.വണ്ണം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട രീതിയെ കുറിച്ചാണ് ഇനി പറയുന്നത്. ഓട്‌സ് അരക്കപ്പാൽ, പാൽ - അര ഗ്ലാസ്, തെെര് 1 കപ്പ്, ചിയ സീഡ് - ഒരു സ്പൂൺ, ഈന്തപ്പഴം - 2 എണ്ണം, ആപ്പിൾ- 1 എണ്ണം, കറുവപ്പട്ട പൊടിച്ചത് . തേൻ - 1 സ്പൂൺ അൽപം ഈ പറഞ്ഞ ചേരുവകൾ ചേർത്താണ് ഈ ഓട്സ് റെസിപ്പി തയ്യാറാക്കേണ്ടത്.ഓട്‌സ്, പാല്‍, തെെര്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ശേഷം രാത്രിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ശേഷം രാവിലെ പുറത്തെടുത്ത് വച്ച് തണുപ്പ് കുറഞ്ഞതിനുശേഷം ഇതിലേയ്ക്ക് ആപ്പിള്‍ കഷ്ണങ്ങൾ ചേർത്ത ശേഷം കഴിക്കുക. പാലിന് പകരം ബദാം മില്‍ക്കും ചേർക്കാവുന്നതാണ്.പ്ലെയിൻ റോൾഡ് അല്ലെങ്കിൽ സ്റ്റീൽ-കട്ട് ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. അതേസമയം വളരെയധികം സംസ്കരിച്ച, രുചിയുള്ള ഇൻസ്റ്റന്റ് ഓട്‌സ് പാക്കറ്റുകളിൽ പലപ്പോഴും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.രാവിലെ ഒരു ബൗൾ ഓട്‌സ് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അതുവഴി അനാവശ്യമായ ലഘുഭക്ഷണങ്ങൾ (snacking) കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താനും മെറ്റബോളിസം ക്രമമായി നിലനിർത്താനും സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാനോ കലോറി നിയന്ത്രിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഓട്സ് മികച്ചൊരു ഭക്ഷണമാണ്.