മലബാർ എക്സ്പ്രസിൽ കവർച്ച; യാത്രക്കാരന്റെ പണവും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റും കവർന്നു; കോട്ടയം സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ട്രെയിനിൽ യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും കവര്‍ന്ന കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. തിരുവാര്‍പ്പ് സ്വദേശി വിനോദ് ഗോവിന്ദനെ(61)യാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദ

കോഴിക്കോട്: ട്രെയിനിൽ യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും കവര്‍ന്ന കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. തിരുവാര്‍പ്പ് സ്വദേശി വിനോദ് ഗോവിന്ദനെ(61)യാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശിയുടെ പണവും ലോട്ടറി ടിക്കറ്റുമാണ് പ്രതി മോഷ്ടിച്ചത്.കഴിഞ്ഞ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരന്‍ രാത്രി കോട്ടയത്ത് നിന്നും കണ്ണൂരിലേക്ക് ട്രെയിനിലെ ഭിന്നശേഷി കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ തിരൂര്‍ സ്‌റ്റേഷന്‍ പിന്നിട്ടതോടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപയും 5000 രൂപ സമ്മാനം അടിച്ച സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റും എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളടങ്ങിയ ബാഗും നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽനിന്ന് യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.