പുതിയ സൈനിക സഖ്യം രൂപീകരിക്കാൻ ഒരുങ്ങി ഖത്തർ, ലോകത്തെ ഊർജ പ്രതിസന്ധി കടുക്കുമെന്ന് മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രി
ദോഹ: പുതിയ സൈനിക സഖ്യം രൂപീകരിക്കാൻ ഒരുങ്ങി ഖത്തർ. പുതിയ സഹകരണം ഉടൻ പ്രഖ്യാപിക്കും എന്ന് ഖത്തർ ഉപപ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജിസിസി രാജ്യങ്ങളുക്കിടയിൽ ഉള്ള സഹകരണം പ്രധാനമെന്ന് ഷെയ്ഖ് സൗദ് ബിൻ അബ്‍ദുറഹ്മാൻ അൽ താനി പറഞ്ഞു. ലോകത്തെ ഊർജ പ്രതിസന്ധി വരാൻ ഇരിക്കുന്നതേയുള്ളുവെന്നും ഖത്തർ ഉപ പ്രധാനമന്ത്

ദോഹ: പുതിയ സൈനിക സഖ്യം രൂപീകരിക്കാൻ ഒരുങ്ങി ഖത്തർ. പുതിയ സഹകരണം ഉടൻ പ്രഖ്യാപിക്കും എന്ന് ഖത്തർ ഉപപ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജിസിസി രാജ്യങ്ങളുക്കിടയിൽ ഉള്ള സഹകരണം പ്രധാനമെന്ന് ഷെയ്ഖ് സൗദ് ബിൻ അബ്‍ദുറഹ്മാൻ അൽ താനി പറഞ്ഞു. ലോകത്തെ ഊർജ പ്രതിസന്ധി വരാൻ ഇരിക്കുന്നതേയുള്ളുവെന്നും ഖത്തർ ഉപ പ്രധാനമന്ത്രി മുന്നറിയിപ്പ്. രാജ്യത്തിന്‍റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ പ്രതിരോധ നിർമ്മാണ പ്ലാന്‍റ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് ഖത്തർ അറിയിച്ചിട്ടുള്ളത്. ദോഹയിൽ നടന്ന ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കവെ ഖത്തർ പ്രതിരോധ മന്ത്രി ഷെയ്ഖ് സഊദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക പങ്കാളികൾക്കുമൊപ്പം യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് പ്രാദേശിക സംരക്ഷണം ഉറപ്പാക്കാനും പ്രതിരോധ കമ്പനികളിൽ നിക്ഷേപം നടത്താനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ഇറാൻ യുദ്ധകാലത്ത് ഊർജ പ്ലാന്‍റുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഉണ്ടായ കനത്ത ആക്രമണങ്ങളെ തുടർന്നാണ് ഖത്തർ പ്രതിരോധ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തിന്റെ അഞ്ച് ശതമാനം എൽഎൻജി ആവശ്യങ്ങൾ നിറവേറ്റുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയുടെ ചില ഭാഗങ്ങൾ ആക്രമണത്തിൽ തകർന്നിരുന്നു. തുടർന്ന് ആഗോളതലത്തിലുള്ള ചില കരാറുകളിൽ ഖത്തർ ദീർഘകാലത്തേക്ക് ഫോഴ്സ് മേജ്യർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഗൾഫ് രാജ്യങ്ങളിലെ പ്രതിരോധ രംഗത്തെ മുന്നേറ്റംസൗദി അറേബ്യയും യുഎഇയും തങ്ങളുടെ ആഭ്യന്തര പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇതിനകം തന്നെ വലിയ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. യുഎഇയിൽ എഡ്ജ് ഗ്രൂപ്പും സൗദിയിൽ സിയാമും ഇതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. യുഎഇക്ക് നേരെ ഉണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളിൽ 85 ശതമാനവും പ്രതിരോധിക്കാൻ എഡ്ജ് സംവിധാനങ്ങൾക്ക് കഴിഞ്ഞിരുന്നു. കലാപങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ സൈനിക ചെലവുകൾ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025ൽ മിഡിൽ ഈസ്റ്റിലെ സൈനിക ചെലവ് ഏകദേശം 218 ബില്യൺ ഡോളറായി ഉയർന്നു. 2025-ൽ ഈ മേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് സൗദി അറേബ്യയാണ് (83.2 ബില്യൺ ഡോളർ).