കോവളം സ്പാ പീഡനക്കേസ്: തമിഴ്നാട്ടിലും കേസെടുക്കാൻ നടപടി;ചെങ്കൽപേട്ടയിലും പീഡനം നടന്നുവെന്ന് മൊഴി
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇര മൊഴി നൽകിയതിനെത്തുടർന്നാണ് തമിഴ്‌നാട്ടിലും കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. അവിടെയുള്ള സ്പായിൽ എത്തിച്ചാണ് പീഡനം നടത്തിയതെന്നാണ് മൊഴി.

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇര മൊഴി നൽകിയതിനെത്തുടർന്നാണ് തമിഴ്‌നാട്ടിലും കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. അവിടെയുള്ള സ്പായിൽ എത്തിച്ചാണ് പീഡനം നടത്തിയതെന്നാണ് മൊഴി. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായിരുന്നു പീഡനമെന്നും ഇര വ്യക്തമാക്കിയിട്ടുണ്ട്.ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് സ്റ്റേഷനിൽ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. ഗുഡുവാഞ്ചേരിയിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്നും കേരള പൊലീസ് തമിഴ്‌നാട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, കേസുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് രേഖകളടക്കം പരിശോധിച്ചുവരികയാണ്. കോവളത്തെ സ്പാ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ബിനാമി ബിസിനസാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.അന്വേഷണവുമായി ഇരയുടെ ഇളയമ്മയും ഭർത്താവും സഹകരിക്കുന്നില്ലെന്നാണ് പൊലീസ്. ചോദ്യം ചെയ്യലിൽ ഇരുവരും കൃത്യമായ മറുപടികൾ നൽകുന്നില്ലെന്നും പൊലീസ്. നിലവിൽ ജയിലിലേക്ക് മാറ്റിയ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.