ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ അച്ചടക്ക നടപടി; 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും
ലിബ്‌സൺ: പരിശീലകനുമായുള്ള തർക്കത്തെത്തുടർന്ന് ദേശീയ ടീമിന്റെ ക്യാംപിൽനിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി പോർച്ചുഗൽ. താരത്തിന് 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും ചുമത്തിയതായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. എന്നാൽ, സെപ്റ്റംബർ 30 മുത

ലിബ്‌സൺ: പരിശീലകനുമായുള്ള തർക്കത്തെത്തുടർന്ന് ദേശീയ ടീമിന്റെ ക്യാംപിൽനിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി പോർച്ചുഗൽ. താരത്തിന് 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും ചുമത്തിയതായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. എന്നാൽ, സെപ്റ്റംബർ 30 മുതൽ മുൻകാല പ്രാബല്യത്തോടെ വിലക്ക് ഏർപ്പെടുത്തിയതിനാൽ അടുത്ത ഫിഫ വിൻഡോയിലെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാകില്ല. നേഷൻസ് ലീഗിൽ നവംബർ 14ന് ഡെന്മാർക്കിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.റൊണാൾഡോയെ ദേശീയ ടീമിൽ വീണ്ടും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണോ വിലക്കിന് മുൻകാല പ്രാബല്യം നൽകിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സെപ്റ്റംബർ 27ന് നോർവേയ്‌ക്കെതിരായ മത്സരത്തിൽ വാംഅപ്പ് ചെയ്തിട്ടും കളത്തിലിറക്കാതിരുന്നതും, ഇക്കാര്യത്തിൽ മാധ്യമങ്ങളോട് വിശദീകരണം നൽകുമെന്ന പരിശീലകൻ ജെസ്യൂസിന്റെ വാക്ക് പാലിക്കാതിരുന്നതുമാണ് 41കാരനായ റൊണാൾഡോയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് താരം ദേശീയ ക്യാംപിൽനിന്ന് ഇറങ്ങിപ്പോയത്.അതേസമയം, സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിനായി കളിക്കുന്ന റൊണാൾഡോയ്ക്ക് പ്രതിദിനം അഞ്ചര ലക്ഷം യൂറോയിൽ അധികമാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ ടീമിലെ സംഭവവികാസങ്ങൾക്കിടെ താരത്തിനെതിരെ നടപടി സ്വീകരിച്ച പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടുകയാണ്