ജന്തർ മന്തർ പ്രതിഷേധ കേസിൽ സിജെപിക്ക് വീണ്ടും തിരിച്ചടി, ജാമ്യം തേടിയുള്ള ഹർജി രാത്രി അടിയന്തരമായി പരിഗണിക്കില്ല; നാളെയെന്ന് ദില്ലി ഹൈക്കോടതി
ദില്ലി: സമരവേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ജന്തർ മന്തറിന്‍റെ മതിൽ ചാടിക്കടന്നുള്ള പ്രതിഷേധത്തിന്‍റെ പേരിൽ അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റങ്കക്കും, സൗരവ് ദാസിനും വീണ്ടും തിരിച്ചടി. ഇന്ന് രാത്രി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന സി ജെ പിയുടെ ആവശ്യം തേടി ദില്ലി ഹൈക്കോടതി

ദില്ലി: സമരവേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ജന്തർ മന്തറിന്‍റെ മതിൽ ചാടിക്കടന്നുള്ള പ്രതിഷേധത്തിന്‍റെ പേരിൽ അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റങ്കക്കും, സൗരവ് ദാസിനും വീണ്ടും തിരിച്ചടി. ഇന്ന് രാത്രി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന സി ജെ പിയുടെ ആവശ്യം തേടി ദില്ലി ഹൈക്കോടതി തള്ളി. ഇന്നലെ 2 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നടപടിക്കെതിരെയാണ് സി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ അടിയന്തരമായി രാത്രിയിൽ വാദം കേൾക്കണമെന്നാണ് സി ജെ പി നിയമവിഭാഗത്തിന് നേതൃത്വം നൽകുന്ന രത്ന സിംഗ് ആവശ്യപ്പെട്ടത്. നീതി ഇനിയും വൈകാൻ പാടില്ലെന്നും ഹൈക്കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും രത്ന സിംഗ് എക്സിൽ കുറിച്ചിരുന്നു. എന്നാൽ ഇന്ന് രാത്രി ഹർജി പരിഗണിക്കില്ലെന്നും നാളെ കേൾക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.അതേസമയം അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് സൗരവ് ദാസിനെയും അശുതോഷിനെയും ഇന്നലെ മന്തിർ മാർഗിലെ സെപ്ഷ്യൽ ഏക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മൂന്നിൽ ഹാജരാക്കിയത്. മൂന്നര മണിക്കൂറോളം നീണ്ട നടപടികൾക്കൊടുവിലാണ് ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയത്. സെപ്ഷ്യൽ ഏക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്നലെ സി ജെ പി നേതാക്കൾ നടത്തിയത്. നിയമവ്യവസ്ഥയുടെ ദുരുപയോഗമാണ് നടക്കുന്നതെന്നാണ് രത്ന സിംഗ് അഭിപ്രായപ്പെട്ടത്. വിചിത്രമായ ഉത്തരവാണെന്നും രേഖകളിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചതെന്നും രത്ന സിംഗ് പറഞ്ഞിരുന്നു. ഷുവർറ്റി ബോണ്ടിൽ ഉള്ള ചിത്രവും നിലവിലെ രൂപവും തമ്മിലുള്ള വ്യത്യാസം പോലും കാരണമായി ഉന്നയിച്ചെന്നും രത്ന ആരോപിച്ചിരുന്നു.ചക്രവ്യൂഹത്തിൽ സിജെപി, പ്രക്ഷോഭത്തിന് ഇടവേളഅതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് ദീപ്കെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. ജന്തർ മന്തർ പ്രതിഷേധത്തിൽ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചതിനൊപ്പം സി ജെ പിയെ പൂട്ടാന്‍ ക്രൈംബ്രാ‍ഞ്ച് അന്വേഷണം കൂടി തുടങ്ങിയതിന് പിന്നാലെയാണ് താല്‍ക്കാലിക പിന്മാറ്റത്തിന്‍റെ സൂചന നല്‍കിയുള്ള സന്ദേശം. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്ന പീസ് ബോണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ദീപ്കെയെ ജാമ്യത്തിൽ വിട്ടയച്ചതെന്ന കാര്യവും സി ജെ പിയെ പ്രതിസന്ധിയിലാക്കുന്നതാണ്.