ഹൂതികൾക്കെതിരെ സൗദിയെ സംരക്ഷിക്കാൻ സേനയെ വിന്യസിച്ച് ഫ്രാൻസ്; പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് നൽകി ഫ്രഞ്ച് പ്രസിഡൻ്റ്
റിയാദ്: ഹൂതികൾക്കെതിരെ സൗദിയെ സംരക്ഷിക്കാൻ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഫ്രാൻസ്. സൗദിക്കായി രംഗത്തെത്തിയ യുകെക്ക് പുറമെ ഫ്രാൻസ് കൂടി പരസ്യ പിന്തുണ പ്രഖ്യാപിച്ചിക്കുകയും ചെയ്തു. ഇതിനിടെ, സൗദിക്ക് സൈനിക പിന്തുണ പ്രഖ്യാപിച്ച ഈജിപ്ത്, സൗദി കിരീടാവകാശിക്ക് രഹസ്യ സന്ദേശം കൈമാറി.ഗൾഫ് പര്യടനത്

റിയാദ്: ഹൂതികൾക്കെതിരെ സൗദിയെ സംരക്ഷിക്കാൻ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഫ്രാൻസ്. സൗദിക്കായി രംഗത്തെത്തിയ യുകെക്ക് പുറമെ ഫ്രാൻസ് കൂടി പരസ്യ പിന്തുണ പ്രഖ്യാപിച്ചിക്കുകയും ചെയ്തു. ഇതിനിടെ, സൗദിക്ക് സൈനിക പിന്തുണ പ്രഖ്യാപിച്ച ഈജിപ്ത്, സൗദി കിരീടാവകാശിക്ക് രഹസ്യ സന്ദേശം കൈമാറി.ഗൾഫ് പര്യടനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഹൂതികൾക്കെതിരെ സൗദിക്കൊപ്പം നിലയുറപ്പിക്കുമെന്ന് ഉറപ്പ് നൽകിയത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ പ്രതിരോധ രംഗത്ത് സൈനികരെയും സൈനിക സാമഗ്രികളും വിന്യസിച്ചിട്ടുണ്ട്. തുടർന്നും ഈ പിന്തുണയുണ്ടാകുമെന്നാണ് ഉറപ്പ്. ഫ്രാൻസിൽ പ്രക്ഷോഭം കത്തിപ്പടരുമ്പോൾ ഗൾഫിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വിമാന ഇന്ധനവും തടസ്സമില്ലാതെ ലഭിക്കാനുള്ള വമ്പൻ കരാറുകളും പരിഹാരങ്ങളും കൂടി ലക്ഷ്യമിട്ടാണ് ഫ്രഞ്ച് പ്രസിഡൻ്റിന്റെ സന്ദർശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മാക്രോൺ കൂടിക്കാഴ്ച്ച നടത്തി.ഗൾഫ് പര്യടനത്തിൽ ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും മാക്രോൺ എത്തി. ഹൂതികൾ ആക്രമിച്ച സൗദിയുടെ കിഴക്കു - പടിഞ്ഞാറ് എണ്ണ പൈപ്പ് ലൈൻ പുന:സ്ഥാപിക്കുന്നതിലും ഫ്രാൻസ് പിന്തുണ വാഗ്ദാനം ചെയ്തു. അതിനിടെ, സൗദിക്ക് സൈനികമായി പിന്തുണ പ്രഖ്യാപിച്ച ഈജിപ്ത് ഇന്ന് ദൂതൻ വശം സൗദി കിരീടാവകാശിക്ക് ഒരു രഹസ്യ സന്ദേശം കൈമാറി. ഈജിപ്ത് പ്രസിഡൻ്റ് സൗദിയെ സൈനികമായി പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഈജിപ്ത് പാർലമെന്റ് ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.