ഗുരുവായൂർ ഏകാദശി നവംബർ 21-ന്; വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30 ദിവസവും ചുറ്റുവിളക്കുണ്ടാവും. പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടേ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങളുടെ

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30 ദിവസവും ചുറ്റുവിളക്കുണ്ടാവും. പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടേ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങളുടെ തുടക്കം. തുടര്‍ന്നുള്ള ദിവസങ്ങളില്‍മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഗുരുവായൂര്‍ പോലീസ്, നീതിവിളക്ക്, പോസ്റ്റല്‍ വിളക്ക് തുടങ്ങിയവരുടെ വിളക്കുകളാണ്. അവസാനദിവസങ്ങളില്‍ പുരാതന തറവാട്ടുകാരുടെ വക വിളക്കാഘോഷമാണ്.രാത്രി വിളക്കഴുന്നള്ളിപ്പിന് നറുനെയ്യ് ഉപയോഗിച്ച് തെളിയിക്കുന്ന വിളക്കുകളാണ് ഏറെയും. വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാല്‍ ഇടയ്ക്കവാദ്യം, നാഗസ്വരം, മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ എന്നിവയുണ്ടാകും. ഏകാദശിയോടനുബന്ധിച്ചുള്ള പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നവംബര്‍ ആറിനാണ്. ഏഴിന് രാവിലെയാണ് സംഗീതാര്‍ച്ചനകള്‍ ആരംഭിക്കുക. ദിവസവും വൈകിട്ട് ആറുമുതല്‍ 9 വരെ വിശേഷാല്‍ക്കച്ചേരികളുണ്ടാവും. നവംബര്‍ 21നാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഏകാദശിദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയാണ് ചുറ്റുവിളക്കാഘോഷം.