വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു സാംസൺ; തകർത്തടിച്ച് അഭിഷേകും; നല്ല തുടക്കത്തിന് ശേഷം ഇന്ത്യക്ക് ബാറ്റിംഗ് തകര്ച്ച
ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പൻ തുടക്കത്തിന് ശേഷം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ഫിഫ്റ്റിയുടെയും അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെയും കരുത്തില്‍

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പൻ തുടക്കത്തിന് ശേഷം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ഫിഫ്റ്റിയുടെയും അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെയും കരുത്തില്‍ മികച്ച തുടക്കമിട്ട ഇന്ത്യ സഞ്ജു പുറത്തായതിന് പിന്നാലെ തകര്‍ന്നു. ന്യൂസിലന്‍ഡിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ്. 9 റണ്‍സുമായി ശ്രേയസ് അയ്യരും 13 റൺസുമായി അക്ഷര്‍ പട്ടേലും ക്രീസില്‍. 33 പന്തില്‍ 67 റണ്‍സെടുത്ത സഞ്ജുവിന്‍റെയും 12 പന്തിൽ 29 റണ്‍സെടുത്ത അഭിഷേകിന്‍റെയും 11 പന്തില്‍ 6 റണ്‍സെടുത്ത തിലക് വര്‍മയുടെയും ഒരു റണ്ണെടുത്ത ഇഷാൻ കിഷന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.വെടിക്കെട്ട് തുടക്കം, പിന്നെ തകര്‍ച്ചNo settling in, straight to business! Sanju Samson gets India moving with a cracking four! Watch the HERO VIDA India Tour of New Zealand, 1st T20I, LIVE NOW on Sony Sports Network TV channels, Sony LIV & Sony Vizha.#SonySportsNetwork #SonyLIV #SonyVizha #NZvIND https://t.co/aaTwk6OsEx— Sony Sports Network (@SonySportsNetwk) October 22, 2026226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് അഭിഷേകും സഞ്ജുവും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ബൗണ്ടറിയടിച്ച തുടങ്ങിയ സഞ്ജുവും നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ അഭിഷേകും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ 93 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞതത്. ആദ്യ രണ്ടോവറില്‍ സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ കാഴ്ചക്കാരനായ അഭിഷേക് പിന്നീട് വെടിക്കെട്ട് ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡ് കുതിച്ചു. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ 22 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബ്രേസ്‌വെല്ലിന്‍റെ പന്തില്‍ അഭിഷേക് മടങ്ങി.A shot of pure brilliance to kick things off in signature Abhishek Sharma style! Watch the HERO VIDA India Tour of New Zealand, 1st T20I, LIVE NOW on Sony Sports Network TV channels, Sony LIV & Sony Vizha.#SonySportsNetwork #SonyLIV #SonyVizha #NZvIND https://t.co/PzPiVvq5iD— Sony Sports Network (@SonySportsNetwk) October 22, 202612 പന്തില്‍ 29 റണ്‍സടിച്ച അഭിഷേക് മൂന്ന് സിക്സും രണ്ട് ഫോറും പറത്തി. പിന്നാലെ 23 പന്തില്‍ അര്‍ധസെ‍ഞ്ചുറിയിലെത്തിയ സഞ്ജുവിന് തിലക് മൂന്നാം നമ്പറിലെത്തിയതോടെ താളം നഷ്ടമായി. ഒടുവില്‍ മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ ഒമ്പതാം ഓവറിലെ അവസാന പന്തില്‍ സഞ്ജു ബൗള്‍ഡായി മടങ്ങി. 33 പന്തില്‍ 67 റണ്‍സടിച്ച സഞ്ജു നാല് സിക്സും എട്ട് ബൗണ്ടറിയും നേടി. സഞ്ജുവിന് പിന്നാലെ തിലക് വര്‍മയും തൊട്ടടുത്ത ഓവറില്‍ ബ്രേസ്‌വെല്ലിന്‍റെ ഇരയായി വീണത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ മിന്നും ഫോമിലുള്ള ഇഷാന്‍ കിഷനും സാന്‍റനറും ഇരയായി മടങ്ങി.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകനേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്സിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഫിന്‍ അലന്‍, ബെവോണ്‍ ജേക്കബ്സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. 29 പന്തില്‍ 58 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഫിന്‍ അലൻ 25 പന്തിൽ 45 റണ്‍സടിച്ചപ്പോള്‍ ബെവോണ്‍ ജേക്കബ്സ് 16 പന്തില്‍ 31 റണ്‍സെടുത്തു. ഇന്ത്യക്കായി മായങ്ക് യാദവും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക