ഛത്തീസ്ഗഡിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 6 പേർ മരിച്ചു, 40 പേർക്ക് പരിക്കേറ്റു, 4 പേരുടെ നില ഗുരുതരം
ദില്ലി: ഛത്തീസ്ഗഢിലെ ഭരത്പൂർ ജില്ലയിൽ യാത്രാബസ് മരത്തിലിടിച്ച് ആറ് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് മനെന്ദ്രഗഢ്–കേൽഹാരി റോഡിലെ വളവിലാണ് അപകടം. 46 യാത്രക്കാരുമായി കേൽഹാരിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മരിച്ചവരിൽ നാല് സ്ത്രീകളും

ദില്ലി: ഛത്തീസ്ഗഢിലെ ഭരത്പൂർ ജില്ലയിൽ യാത്രാബസ് മരത്തിലിടിച്ച് ആറ് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് മനെന്ദ്രഗഢ്–കേൽഹാരി റോഡിലെ വളവിലാണ് അപകടം. 46 യാത്രക്കാരുമായി കേൽഹാരിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ഡ്രൈവർക്ക് സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മനേന്ദ്രഗഢ്, ചിർമിരി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അറിയിച്ചു.
Read the complete story at Asianet News Malayalam