കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം; നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂറിന്റെ പുതിയ നിർദ്ദേശം
തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ നിർദ്ദേശം നൽകി. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്. നാളെ ഗവർണ്ണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്

തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ നിർദ്ദേശം നൽകി. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്. നാളെ ഗവർണ്ണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.നേരത്തെ ഗവർണ്ണറായിരുന്ന രാജേന്ദ്ര ആർലേക്കറുടെ കാലത്ത് ലോക്ഭവനിൽ മത്സ്യ വിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. അതിഥികളും ജീവനക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിൽ അദ്ദേഹത്തിന് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഇതിൽ നിന്നാണ് പുതിയ ഗവർണ്ണറുടെ വരവോടെ പൂർണ്ണമായും വെജിറ്റേറിയൻ രീതിയിലേക്ക് ക്രമീകരണങ്ങൾ മാറുന്നത്.സിക്കിം ഗവർണ്ണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണ്ണറായി നേരത്തെ നിയമിച്ചിരുന്നു. സ്ഥാനമൊഴിയുന്ന ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണ്ണറായി ചുമതലയേൽക്കും. കേരള ഗവർണ്ണറായിരിക്കെത്തന്നെ തമിഴ്നാടിന്റെ അധിക ചുമതലയും ആർലേക്കർ വഹിച്ചുവരികയായിരുന്നു. കൂടാതെ, സുധ യാദവിനെ കർണ്ണാടക ഗവർണ്ണറായും നിയമിച്ചിട്ടുണ്ട്.ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മുതിർന്ന നേതാവായ ഓം പ്രകാശ് മാഥൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ബി.ജെ.പിയുടെ ഗുജറാത്ത് സംസ്ഥാന ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഇദ്ദേഹം. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന നേതാവായ ഓപി മാഥൂർ, ബി.ജെ.പിയിൽ എത്തുന്നതിന് മുമ്പ് ഏറെക്കാലം ആർ.എസ്.എസ് പ്രചാരകനായും മോദിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.