'ധനുഷ് വിജയ്ക്ക് എതിരാളിയല്ല'; ഡിഎംകെക്കും എഐഎഡിഎംകെക്കും നേരിടാനാകുന്നില്ലെന്ന് ധനമന്ത്രി മരിയ വിത്സൻ
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്ന നടൻ ധനുഷിനെ തള്ളി ടിവികെ. ധനുഷ് വിജയ്ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിത്സൻ പറഞ്ഞു. ഡിഎംകെക്ക് അണ്ണാഡിഎംകെക്കും വിജയ്‍യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ധനുഷ് വഴിത്തിരിവുണ്ടാക്കും എന്ന് ചിലർ കണക്

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്ന നടൻ ധനുഷിനെ തള്ളി ടിവികെ. ധനുഷ് വിജയ്ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിത്സൻ പറഞ്ഞു. ഡിഎംകെക്ക് അണ്ണാഡിഎംകെക്കും വിജയ്‍യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ധനുഷ് വഴിത്തിരിവുണ്ടാക്കും എന്ന് ചിലർ കണക്കുകൂട്ടുന്നു. അവർ നിരാശരാകും. ധനുഷിനെ അടുത്തറിയാം. അദ്ദേഹം ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് നല്ലതാണോ എന്ന് കാലം തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു. ധനുഷിന്റെ ദില്ലി സന്ദർശനം വാർത്തയായതിനു പിന്നാലെയാണ് പ്രതികരണം.രാഷ്ട്രീയ പ്രവേശന സൂചനകളുമായി നടൻ ധനുഷ് രംഗത്തെത്തിയിരുന്നു. പ്രാദേശികമായി ക്ഷേമപ്രവർത്തനങ്ങളിൽ സജീവം ആകണമെന്നും ആളുകളുടെ ആവശ്യം മനസിലാക്കി ഇടപെടണമെന്നുമുള്ള രക്തദാന ക്യാംപിൽ ധനുഷിന്റെ പ്രസംഗം ചർച്ചയായി. ചുറ്റുമുള്ള കുടുംബങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കണം ആൾക്കൂട്ടം മാത്രമാകാതെ ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്നും താരം ആരാധകർക്ക് നിർദേശം നൽകിയിട്ടുള്ളത്.ആരാധകരോട് വെറുമൊരു സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനസേവനത്തിലേക്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് താരം നടത്തിയ പ്രസംഗമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.