'മത്സരത്തിനിടെ താരത്തിന്റെ അടുത്തേക്ക് കുരങ്ങന് പാഞ്ഞെത്തി'; കര്ണാടക-വിദര്ഭ അണ്ടര് 19 മാച്ചിനിടെ നാടകീയ രംഗങ്ങള്
നാഗ്പൂര്‍: ദേശീയ വനിതാ അണ്ടര്‍ 19 ടി20 ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടയില്‍ ഗ്രൗണ്ടിലേക്ക് കുരങ്ങന്‍ പാഞ്ഞെത്തി. കര്‍ണാടകയും വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കര്‍ണാ

നാഗ്പൂര്‍: ദേശീയ വനിതാ അണ്ടര്‍ 19 ടി20 ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടയില്‍ ഗ്രൗണ്ടിലേക്ക് കുരങ്ങന്‍ പാഞ്ഞെത്തി. കര്‍ണാടകയും വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കര്‍ണാടക താരം ഉമ കഷ്വിയുടെ അടുത്തേക്ക് പെട്ടെന്ന് ഒരു കുരങ്ങന്‍ ഓടിയെത്തുകയായിരുന്നു. കുരങ്ങനെ കണ്ട് ഭയന്നോടിയ 15 കാരിയായ താരം നില തെറ്റി വീഴുകയും, തുടര്‍ന്ന് മത്സരം തടസ്സപ്പെടുകയും ചെയ്തു.അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഉമ കഷ്വി വീണത്. ഭാഗ്യവശാല്‍ പരിക്കുകള്‍ ഒന്നുമില്ലാതെ താരം വേഗത്തില്‍ തന്നെ എഴുന്നേറ്റു. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം കളി പുനരാരംഭിക്കുകയും, ആവേശകരമായ മത്സരത്തില്‍ വിദര്‍ഭയെ തോല്‍പ്പിച്ച് കര്‍ണാടക സെമിഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. വീഡിയോ കാണാം...a monkey ran onto the field mid-match and sent the fielder tumbling Uma Kashvi never stood a chance — the most chaotic 12th man in cricket history : https://t.co/KjRD9dne2F#Cricket #ViralClips https://t.co/EQOYoR40Kg— Clip Goblin (@ClipGoblinHQ) October 23, 2026മത്സരത്തില്‍ കര്‍ണാടകയ്ക്കായി പന്തെറിഞ്ഞ ഉമ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. കര്‍ണാടക ഉയര്‍ത്തിയ വിജയലക്ഷ്യം പ്രതിരോധിക്കുന്നതില്‍ ഉമയുടെ ബോളിംഗ് പ്രകടനം നിര്‍ണായകമായി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എടുത്തു. ഒരു ഘട്ടത്തില്‍ 65 റണ്‍സിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്ന കര്‍ണാടകയെ, കുശി സൂര്യകാന്ത് (പുറത്താകാതെ 33), കര്‍ണിക കാര്‍ത്തിക് (23) എന്നിവരുടെ ബാറ്റിംഗാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയ്ക്കായി സ്വര താക്കറെ (32*), സാക്ഷി ഭൂപാല്‍ (25*) എന്നിവര്‍ പൊരുതിയെങ്കിലും, നിശ്ചിത ഓവറില്‍ 7 വിക്കറ്റിന് 134 റണ്‍സ് എടുക്കാനേ അവര്‍ക്കായുള്ളൂ. ഇതോടെ 6 റണ്‍സിന്റെ ആവേശകരമായ വിജയം കര്‍ണാടക സ്വന്തമാക്കി. ഒക്ടോബര്‍ 24-ന് നാഗ്പൂര്‍ ലേഡി അമൃത്ഭായ് ദഗ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സെമിഫൈനലില്‍ ബറോഡയാണ് കര്‍ണാടകയുടെ അടുത്ത എതിരാളി.