ജമ്മു കശ്മീരിൽ ആദ്യത്തെ ഓഫീസ് തുറന്ന് ആർഎസ്എസിന്റെ തൊഴിലാളിസംഘടനയായ ബിഎംഎസ്
ശ്രീനഗർ: ആർഎസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ്(ഭാരതീയ മസ്ദൂർ സംഘ്) ജമ്മു കശ്മീരിൽ ആദ്യത്തെ ഓഫീസ് തുറന്നു. പുൽവാമ ജില്ലയിലെ അവന്തിപോറയിലാണ് ബിഎംഎസിന്റെ സ്ഥിരം ഓഫീസ് തുറന്നിരിക്കുന്നത്.ശക്തമായ സുരക്ഷയിലാണ് ബിഎംഎസിന്റെ ഓഫീസ് കെട്ടിടത്തിനുള്ളതെന്ന് ദേശീയ മാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. സായുധ

ശ്രീനഗർ: ആർഎസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ്(ഭാരതീയ മസ്ദൂർ സംഘ്) ജമ്മു കശ്മീരിൽ ആദ്യത്തെ ഓഫീസ് തുറന്നു. പുൽവാമ ജില്ലയിലെ അവന്തിപോറയിലാണ് ബിഎംഎസിന്റെ സ്ഥിരം ഓഫീസ് തുറന്നിരിക്കുന്നത്.ശക്തമായ സുരക്ഷയിലാണ് ബിഎംഎസിന്റെ ഓഫീസ് കെട്ടിടത്തിനുള്ളതെന്ന് ദേശീയ മാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. സായുധ പൊലീസിന്റെ കാവലും നിരീക്ഷണ ക്യാമറകളും ഉൾപ്പെടെ സുരക്ഷയ്ക്കായുണ്ട്. ബിഎംഎസിന്റെ സ്ഥിരം ഓഫീസ് ആണെങ്കിലും ബോർഡിൽ ഓഫീസ് എന്നുമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.ഓരോ തൊഴിലാളികളുടെയും അവകാശത്തിനും അന്തസ്സിനുമായി പോരാടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കശ്മീരിന്റെ ചുമതലയുള്ള ബിഎംഎസ് നേതാവ് സമീർ കുച്ചായ് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രനിർമാണത്തിനായി നൂറുശതമാനവും സമർപ്പിച്ചവരാണ് തൊഴിലാളികൾ. തൊഴിലാളി എവിടെനിന്ന് വരുന്നോ എന്നതോ അവർ പിന്തുടരുന്ന പ്രത്യയശാസ്ത്രമോ ഞങ്ങളുടെ വിഷയമല്ല. ഞങ്ങൾക്ക് മതപരമായ വിഷയങ്ങളിൽ താത്പര്യമില്ല. ഇന്ത്യയെ ഒന്നാമത് എത്തിക്കുന്നതിലും രാഷ്ട്രനിർമാണത്തിൽ സഹായിക്കുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധ. തൊഴിലാളികളുടെ അന്തസ്സിനും അവകാശങ്ങൾക്കുമായി ഞങ്ങൾ പോരാടും. ഇത് പുൽവാമയുടെ വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.