'കശ്മീരികളെ സംരക്ഷിക്കുന്നത് പാകിസ്ഥാൻ', ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗത്തിൽ വിവാദം; 'രാജ്യദ്രോഹം', ആഞ്ഞടിച്ച് ബിജെപിയും വിഎച്ച്പിയും
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയുടെ പാകിസ്താൻ പ്രസ്താവനയിൽ വിവാദം. കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്ന പരാമർശത്തിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും വിഎച്ച്പിയും രംഗത്തെത്തി.

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയുടെ പാകിസ്താൻ പ്രസ്താവനയിൽ വിവാദം. കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്ന പരാമർശത്തിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും വിഎച്ച്പിയും രംഗത്തെത്തി.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകകശ്മീരിലെ ബാരാമുള്ളയിൽ പാർട്ടി പ്രവർത്തകസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ഫാറൂഖ് അബ്ദുള്ള വിവാദ പരാമർശം നടത്തിയത്. ''നമ്മുടെ അയൽക്കാരായ(പാകിസ്ഥാൻ) കശ്മീർ പ്രശ്നം നിരന്തരം പിന്തുടരുന്നുണ്ട്. അദ്ദേഹം(പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്) ‌കശ്മീർ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് എല്ലായിടത്തേക്കും പോകുന്നു. അദ്ദേഹം(പാക് പ്രധാനമന്ത്രി) നമ്മളെ സംരക്ഷിക്കുകയാണ്. അല്ലെങ്കിൽ അവരുടെ(കേന്ദ്രസർക്കാർ) ഉദ്ദേശ്യം അത്ര നല്ലതല്ല'' എന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകൾ. കേന്ദ്രസർക്കാരിൽനിന്ന് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നീതി ലഭിക്കുമോയെന്നും അദ്ദേഹം പ്രസംഗത്തിൽ ചോദിച്ചിരുന്നു. ''ഡൽഹിയിൽനിന്ന് നിങ്ങൾക്ക് എന്ത് പ്രതീക്ഷിക്കാനാകും. അവരിൽനിന്ന് നീതി ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. അതുകൊണ്ട് പോരാടാനുള്ള ധൈര്യം വേണം. അല്ലെങ്കിൽ നിങ്ങളെല്ലാം തുടച്ചുനീക്കപ്പെടും''- ഫാറൂഖ് അബ്ദുള്ള പറഞ്ഞു.അതേസമയം, ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗത്തിനെതിരേ ബിജെപിയും വിഎച്ച്പിയും ശക്തമായി രംഗത്തെത്തി. ഫാറൂഖ് അബ്ദുള്ള പരസ്യമായി മാപ്പ് പറയണമെന്നും ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുകയാണെങ്കിൽ അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്നും ബിജെപി ജമ്മു കശ്മീർ അധ്യക്ഷൻ സാത് ശർമ പ്രതികരിച്ചു. ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ രവീന്ദർ റെയ്നയും പറഞ്ഞു. ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗം രാജ്യദ്രോഹമാണെന്നും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ജനങ്ങളെ കൊന്നൊടുക്കിയവരാണ് പാകിസ്ഥാൻ. കശ്മീരിനെ ഒരു ശ്മശാനഭൂമിയാക്കി മാറ്റാനാണ് പാകിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) നേതാവ് വിനോദ് ബൻസാലും ഫാറൂഖ് അബ്ദുള്ളയെ രൂക്ഷമായി വിമർശിച്ചു. കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മീരിന്റെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയാണെന്നും അത് ഇന്ത്യയുടെ കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.