ചേരാനല്ലൂർ അപകടം: നീതി ഉറപ്പാക്കും, സർക്കാർ കുടുംബത്തിനൊപ്പം, കേസിൽ കർശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകളുമായി സംസാരിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ. നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി സർക്കാർ കുടുംബത്തൊടൊപ്പമാണെന്നും കേസിൽ കർശന നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. അതേ സമയം പൊലീസ് സ്റ്റേഷന് മുന്നിലെ സമരം താത്ക്കാലികമായി അവസാനിപ്പിച്ച

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകളുമായി സംസാരിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ. നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി സർക്കാർ കുടുംബത്തൊടൊപ്പമാണെന്നും കേസിൽ കർശന നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. അതേ സമയം പൊലീസ് സ്റ്റേഷന് മുന്നിലെ സമരം താത്ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ് കുടുംബം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബവുമായി സംസാരിച്ചു. നടപടിയില്ലെങ്കിൽ സമരം തുടരുമെന്നും കുടുംബം അറിയിച്ചു. നാളെ 4 മണി വരെ നോക്കുമെന്ന് വ്യക്തമാക്കിയ കുടുംബം ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി വരികയായിരുന്നു മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം. 17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്നും വാഹന ഉടമയായ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ആവശ്യം. വിമർശനങ്ങൾക്കൊടുവിൽ പ്രതിയുടെ അച്ഛനായ ജഡ്ജിയെ കേസിൽ പ്രതിചേർത്തിരിക്കുകയാണ്. 17കാരന് ജാമ്യം കിട്ടിയത് സർപ്രൈസ് ആയി തോന്നിയെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.എഡിജിപി പി വിജയൻ നാളെ കൊച്ചിയിലെത്തും. മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബവുമായി എഡിജിപി ചർച്ച നടത്തും. ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ നാളെ 4 മണി മുതൽ വീണ്ടും ചേരാനെല്ലൂർ സ്റ്റേഷന് മുന്നിൽ സമരം തുടങ്ങുമെന്ന് കുടുംബം അറിയിച്ചു.