സ്കൂളിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'തെറാപ്പി പൂച്ച'; തരംഗമായി പൈൻകോൺ!
അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള ഒരു മിഡിൽ സ്കൂളിൽ കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഔദ്യോഗിക 'തെറാപ്പി ക്യാറ്റ്' ആയി സേവനമനുഷ്ഠിക്കുകയാണ് പൈൻകോൺ എന്ന മൂന്നര വയസ്സുകാരൻ പൂച്ച. സ്കൂളിലെ ആർട്ട് അധ്യാപികയായ കെയ്‌ലി സ്മിത്ത് ദത്തെടുത്ത ഈ പൂച്ച തന്റെ ജോലി വളരെ ഗൗരവത്തോടെയാണ് കാണുന്നത്.പൈൻകോണിന്റെ

അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള ഒരു മിഡിൽ സ്കൂളിൽ കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഔദ്യോഗിക 'തെറാപ്പി ക്യാറ്റ്' ആയി സേവനമനുഷ്ഠിക്കുകയാണ് പൈൻകോൺ എന്ന മൂന്നര വയസ്സുകാരൻ പൂച്ച. സ്കൂളിലെ ആർട്ട് അധ്യാപികയായ കെയ്‌ലി സ്മിത്ത് ദത്തെടുത്ത ഈ പൂച്ച തന്റെ ജോലി വളരെ ഗൗരവത്തോടെയാണ് കാണുന്നത്.പൈൻകോണിന്റെ ശാന്തവും സൗമ്യവുമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് 2025 സെപ്റ്റംബറിൽ അവനെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് സ്മിത്ത് ചിന്തിക്കുന്നത്. "ഞാൻ ഈ ആശയം സ്കൂൾ പ്രിൻസിപ്പലിനോട് സംസാരിച്ചപ്പോൾ അദ്ദേഹം പൂർണ്ണ പിന്തുണ നൽകി. തുടർന്ന് തെറാപ്പി മൃഗങ്ങളെ പരിശീലിപ്പിക്കുന്ന സംഘടനകളെക്കുറിച്ചും ഔദ്യോഗിക രജിസ്ട്രേഷൻ നടപടികളെക്കുറിച്ചും ഞാൻ അന്വേഷിച്ചു" കെയ്‌ലി സ്മിത്ത് പറഞ്ഞു.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം, നേരിട്ടുള്ള കഠിനമായ പ്രായോഗിക പരീക്ഷണങ്ങളിലൂടെയാണ് പൈൻകോൺ കടന്നുപോയത്. കമാൻഡുകൾ കൃത്യമായി പിന്തുടരാൻ മൃഗങ്ങൾക്ക് സാധിക്കണം. ജനത്തിരക്കുള്ള സ്ഥലങ്ങളിലൂടെ നടക്കുക, മെഡിക്കൽ ഉപകരണങ്ങളും വലിയ ശബ്ദങ്ങളുമുള്ള അന്തരീക്ഷത്തിലും പരിഭ്രമമില്ലാതെ പെരുമാറുക എന്നീ പരീക്ഷണങ്ങൾ പൈൻകോൺ വിജയകരമായി പൂർത്തിയാക്കി.ഇതൊടെ പൈൻകോൺ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത തെറാപ്പി മൃഗമായി മാറി. തുടർന്ന് ജില്ലാ സൂപ്രണ്ടിന്റെ അംഗീകാരത്തോടെ 2026 ജനുവരി മുതൽ ആഴ്ചയിൽ മൂന്ന് ദിവസം വീതം കെയ്‌ലിക്കൊപ്പം അവൻ സ്കൂളിൽ എത്തിത്തുടങ്ങി.View this post on InstagramA post shared by Cuddle Buddies | For All Animal Lovers (@cddl_buddies)സങ്കടവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്ന ദിവസങ്ങളിൽ കുട്ടികൾ സ്മിത്തിന്റെ ക്ലാസ് മുറിയിലെത്തി പൈൻകോണിനെ തലോടുകയും അവനൊപ്പം ശാന്തമായി സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഒരു യഥാർത്ഥ സ്കൂൾ ജീവനക്കാരനെപ്പോലെ ഗൗരവത്തോടെ ജോലി ചെയ്യുന്ന പൈൻകോണിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ തരംഗമായിക്കഴിഞ്ഞു.മൃഗസ്നേഹികൾ മികച്ച പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ പങ്കുവെക്കുന്നത്. കുട്ടികളിൽ സഹജീവികളോട് ദയ വളർത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത്തരം മാതൃകകൾ എല്ലാ സ്കൂളുകളിലും നടപ്പിലാക്കണമെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.