വിശാല് ജോര്ജിന് ഇരട്ട സെഞ്ച്വറി; ജൂനിയര് ക്ലബ്ബ് ചാമ്പ്യന്ഷിപ്പില് ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റന് സ്കോര്
കൊച്ചി: പതിനാറു വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കെ സി എ ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം എസ് ജി ക്രിക്കറ്റ് സ്‌കൂളിനെതിരെ തൃശൂര്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റന്‍ സ്‌കോര്‍. മറ്റൊരു മത്സരത്തില്‍ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ല

കൊച്ചി: പതിനാറു വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കെ സി എ ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം എസ് ജി ക്രിക്കറ്റ് സ്‌കൂളിനെതിരെ തൃശൂര്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റന്‍ സ്‌കോര്‍. മറ്റൊരു മത്സരത്തില്‍ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് ലീഡിലേക്ക് നീങ്ങുകയാണ്. ബി കെ 55 കേരളയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 197 റണ്‍സിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് മൂന്ന് വിക്കറ്റിന് 109 റണ്‍സെന്ന നിലയിലാണ്.ഓപ്പണറും കേരളത്തിന്റെ അണ്ടര്‍ 16 ടീമംഗവുമായ വിശാല്‍ ജോര്‍ജിന്റെ തകര്‍പ്പന്‍ ഇരട്ടസെഞ്ച്വറിയാണ് തൃശൂര്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് ടീം നേടിയത്. വിശാല്‍ ജോര്‍ജ് 250 പന്തുകളില്‍ നിന്ന് 22 ബൗണ്ടറികളോടെ 208 റണ്‍സ് നേടി. 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രീഹരി പ്രസാദും ആത്രേയ ബാറ്റിങ് നിരയില്‍ തിളങ്ങി. എസ്.ജി. ക്രിക്കറ്റ് സ്‌കൂളിന് വേണ്ടി തേജസ് എം. ജിജുവും നിഹാല്‍ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യ ഇന്നിങ്‌സ് 159 റണ്‍സിന് അവസാനിച്ചു. 47 റണ്‍സെടുത്ത അഭിനവ് മധുവും 42 റണ്‍സെടുത്ത ആര്‍. അശ്വിനും മാത്രമാണ് തൃപ്പൂണിത്തുറയുടെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ലിറ്റില്‍ മാസ്റ്റേഴ്‌സിന് വേണ്ടി ആനന്ദ് സായ്, ശിവാങ്ക് വി. ജയേഷ്, ആദിന്‍ വി. ജോസഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റില്‍ മാസ്റ്റേഴ്‌സ് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ്. ആരോണ്‍ അലക്‌സ് 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ബി. ദേവര്‍ഷ് 74 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്.കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബി.കെ. 55 കേരള 197 റണ്‍സെടുത്തു. 52 റണ്‍സെടുത്ത ഹൃതിക് ഹരിദാസിന്റെയും 43 റണ്‍സെടുത്ത ബി. സായ്‌ദേവിന്റെയും ഇന്നിങ്‌സുകളുടെ മികവിലാണ് ബി.കെ. 55 കേരള ഭേദപ്പെട്ട സ്‌കോറിലെത്തിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാര്‍ത്തി മജുവാണ് വിന്റേജ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ആര്‍. ദക്ഷ് മൂന്നും അര്‍മാന്‍ നിജി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്റേജ് കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്. വസിഷ്ഠ് അരുണ്‍ 46 റണ്‍സോടെ ക്രീസിലുണ്ട്.