ഹ്യുണ്ടായി ബയോൺ വരുന്നു: വാങ്ങും മുമ്പ് ഈ രഹസ്യങ്ങൾ അറിയുക
ഇന്ത്യൻ മിഡ്‌സൈസ് എസ്‌യുവി വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ പുതിയ ബയോൺ അവതരിപ്പിച്ച് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. 10 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്‌ഷോറൂം വില. ക്രെറ്റയെക്കാൾ ഏകദേശം 91,000 രൂപ കുറവിലാണ് പുതിയ എസ്‌യുവിയുടെ തുടക്കവില.115 ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ നാച്ചു

ഇന്ത്യൻ മിഡ്‌സൈസ് എസ്‌യുവി വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ പുതിയ ബയോൺ അവതരിപ്പിച്ച് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. 10 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്‌ഷോറൂം വില. ക്രെറ്റയെക്കാൾ ഏകദേശം 91,000 രൂപ കുറവിലാണ് പുതിയ എസ്‌യുവിയുടെ തുടക്കവില.115 ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് തുടക്കത്തിൽ ബയോണിൽ ലഭിക്കുക. 6 സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും തിരഞ്ഞെടുക്കാം.4.2 മീറ്റർ നീളമുള്ള വാഹനത്തിൽ ഡ്യുവൽ സ്ക്രീൻ സംവിധാനം, ബോസ് ഓഡിയോ സിസ്റ്റം, ജനറേറ്റീവ് എഐ വോയ്സ് അസിസ്റ്റന്റ്, ഒടിഎ അപ്‌ഡേറ്റുകൾ, ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ലെവൽ 2 അഡാസ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.ബയോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും അറിയേണ്ട അഞ്ച് കാര്യങ്ങൾ ഇതാ1. ഹ്യുണ്ടായി ബയോണിന്റെ ഇന്ത്യയിലെ വില എത്ര?ഏഴ് ട്രിമ്മുകളിലായി 12 വേരിയന്റുകളിലാണ് ഹ്യുണ്ടായി ബയോൺ ലഭ്യമാകുന്നത്. 10 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില. മാനുവൽ ഗിയർബോക്സ് പതിപ്പുകൾക്ക് 10 ലക്ഷം രൂപ മുതൽ 16.65 ലക്ഷം രൂപ വരെയാണ് വില. പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 13.85 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയും വിലയുണ്ട്.2. ഏറ്റവും മൂല്യമുള്ള വേരിയന്റ് ഏത്?വിലയും ലഭിക്കുന്ന ഫീച്ചറുകളും പരിഗണിക്കുമ്പോൾ എച്ച്‌എക്സ്5 മാനുവൽ വേരിയന്റാണ് മികച്ച തിരഞ്ഞെടുപ്പായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 12.45 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്സ്‌ഷോറൂം വില. പ്രാരംഭ എച്ച്‌എക്സ്2 വേരിയന്റിനെക്കാൾ 2.45 ലക്ഷം രൂപ അധികം നൽകേണ്ടിവരുമെങ്കിലും കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. ഓട്ടോമാറ്റിക് ഗിയർബോക്സ് ആഗ്രഹിക്കുന്നവർക്ക് എച്ച്‌എക്സ്5 ഐവിടി വേരിയന്റ് പരിഗണിക്കാം.3. ബയോണിൽ സൺറൂഫ് ഉണ്ടോ?ഉണ്ട്. എച്ച്‌എക്സ്6 വേരിയന്റ് മുതൽ പനോരമിക് സൺറൂഫ് ലഭ്യമാണ്. സൺറൂഫ് പ്രധാന പരിഗണനയാകുന്നവർക്ക് ഉയർന്ന വേരിയന്റുകൾ തിരഞ്ഞെടുക്കേണ്ടിവരും.4. ബയോൺ സിഎൻജിയുടെ വില എത്ര?ഹ്യുണ്ടായി ബയോണിന്റെ സിഎൻജി പതിപ്പ് 2027 ജനുവരിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ സിഎൻജി മോഡലിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പെട്രോൾ മോഡലിന് പകരം കുറഞ്ഞ ഇന്ധനച്ചെലവുള്ള വാഹനം തേടുന്നവർക്ക് സിഎൻജി പതിപ്പിന്റെ വരവ് നിർണായകമായേക്കും. വിലയും സവിശേഷതകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കണം.5. ബയോണിന്റെ ഡെലിവറി എപ്പോൾ ആരംഭിക്കും?പുതിയ ഹ്യുണ്ടായി ബയോണിന്റെ ഡെലിവറി 2026ലെ ദീപാവലിക്ക് മുമ്പ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വാഹനം ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഡെലിവറി സമയക്രമവും വേരിയന്റുകളുടെ ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ഡീലർഷിപ്പുകളിൽ അന്വേഷിക്കാം. മത്സരാധിഷ്ഠിതമായ വില, ആധുനിക സാങ്കേതികവിദ്യകൾ, പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ എന്നിവയുമായി എത്തുന്ന ബയോൺ ഇന്ത്യൻ എസ്‌യുവി വിപണിയിൽ ശ്രദ്ധ നേടുമോയെന്നാണ് ഇനി അറിയേണ്ടത്.