ഡിജിറ്റൽ ഡാറ്റാ നിയമം: മാധ്യമപ്രവർത്തനത്തിന് തിരിച്ചടിയാകുമെന്ന് ഹർജി; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി
ഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമത്തിനെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമം ഉടനടി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ വാദം കൂടി കേട്ട ശേഷം മാത്രം തീരുമാനമെടുക്കാമെന്ന് സുപ്രീം

ഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമത്തിനെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമം ഉടനടി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ വാദം കൂടി കേട്ട ശേഷം മാത്രം തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.മാധ്യമസ്ഥാപനങ്ങളാണ് നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. നിയമത്തിൽ മാധ്യമങ്ങൾക്ക് ഇളവുകൾ നൽകാത്തത് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുമെന്നും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് തടസമാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ വാർത്തകളിലൂടെ പ്രസിദ്ധീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ അഴിമതികളും തെളിവുകളും പുറത്തുകൊണ്ടുവരുന്നത് തടയും. വ്യക്തികൾക്ക് സമ്മതം ഏതുസമയത്തും പിൻവലിക്കാൻ നിയമം അനുവാദം നൽകുന്നത് മാധ്യമപ്രവർത്തനത്തെയും വാർത്തകളുടെ സുതാര്യതയെയും പ്രതികൂലമായി ബാധിക്കും. പുതിയ നിയമത്തിലെ വ്യവസ്ഥകൾ വാർത്തകളുടെ സ്രോതസ്സ് വെളിപ്പെടുത്തേണ്ട സാഹചര്യം സൃഷ്ടിക്കുമോ എന്ന ശക്തമായ ആശങ്കയും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.മാധ്യമസ്ഥാപനങ്ങളാണ് നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. നിയമത്തിൽ മാധ്യമങ്ങൾക്ക് ഇളവുകൾ നൽകാത്തത് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുമെന്നും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് തടസമാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ വാർത്തകളിലൂടെ പ്രസിദ്ധീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ അഴിമതികളും തെളിവുകളും പുറത്തുകൊണ്ടുവരുന്നത് തടയും. വ്യക്തികൾക്ക് സമ്മതം ഏതുസമയത്തും പിൻവലിക്കാൻ നിയമം അനുവാദം നൽകുന്നത് മാധ്യമപ്രവർത്തനത്തെയും വാർത്തകളുടെ സുതാര്യതയെയും പ്രതികൂലമായി ബാധിക്കും. പുതിയ നിയമത്തിലെ വ്യവസ്ഥകൾ വാർത്തകളുടെ സ്രോതസ്സ് വെളിപ്പെടുത്തേണ്ട സാഹചര്യം സൃഷ്ടിക്കുമോ എന്ന ശക്തമായ ആശങ്കയും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.