കേരളത്തിലെ ആദ്യ ഡോൾബി സിനിമാ തിയറ്ററായ ഇവിഎം സിനിമാസില് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയറ്ററായ ഇവിഎം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി. രജനികാന്ത് നായകനായ ജയിലര്‍ 2 ന്‍റെ പ്രദര്‍ശനത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. കൊച്ചി ചുള്ളിക്കലിൽ ഒരാഴ്ച മുന്‍പ് ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട തിയറ്റർ സമുച്ചയത്തിൽ 450 സീറ്റുകള് ഉള്ള ഡോൾബി സിനിമാസ

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയറ്ററായ ഇവിഎം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി. രജനികാന്ത് നായകനായ ജയിലര്‍ 2 ന്‍റെ പ്രദര്‍ശനത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. കൊച്ചി ചുള്ളിക്കലിൽ ഒരാഴ്ച മുന്‍പ് ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട തിയറ്റർ സമുച്ചയത്തിൽ 450 സീറ്റുകള് ഉള്ള ഡോൾബി സിനിമാസ്,150 സീറ്റുളള ഡോൾബി തിയറ്ററുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യകാലത്ത് കൊച്ചി സൂയി എന്ന പോരിൽ അറിയപ്പെട്ടിരുന്ന തിയറ്റർ പ്രമുഖ തിയറ്റർ ഗ്രൂപ്പായ ഇ വി എം സിനിമാസ് ഏറ്റെടുക്കുകയായിരുന്നു.വൻ മുതൽമുടക്കോടെ ഇവിഎം സിനിമാസിന് വേണ്ടി ഡോൾബി ലബോറട്ടറീസ് അത്യന്താധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതിക വിദ്യകളിലൂടെ പ്രേക്ഷകന് പുത്തൻ ദൃശ്യാനുഭൂതി സമ്മാനിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ തിയറ്റർ വലിയ ആവേശത്തോടെയാണ് കൊച്ചിയിലെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചുവരുകൾ മുതൽ സീലിംഗ് വരെ വ്യാപിച്ചുകിടക്കുന്ന സ്ക്രീൻ, കൃത്യമായി സജ്ജീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവ ഡോൾബി സിനിമാ സ്ക്രീനിന്റെ പ്രത്യേകതയാണ്. ടിക്കറ്റുകൾ ബുക്ക്‌ മൈ ഷോ വഴി ലഭ്യമാകും. വരും ദിവസങ്ങളിൽ പ്രത്യേക ഓഫറുകളും സ്പെഷ്യൽ ഷോകളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.