കോവിഡ് സമയത്തെ വീട്ടുപ്രാർത്ഥനയ്ക്കിടെ 15കാരിക്ക് പീഡനം, പാസ്റ്റർക്ക് 7 വർഷം തടവും പിഴയും
തിരുവനന്തപുരം: കോവിഡ് കാലത്ത് 15 കാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് കഠിനതടവും പിഴയും. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മംഗലയ്ക്കൽ ഊറ്റുകുഴി പാപ്പനത്ത് സുശീലൻ (73) ആണ് പ്രതി.ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ .15 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. തുക

തിരുവനന്തപുരം: കോവിഡ് കാലത്ത് 15 കാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് കഠിനതടവും പിഴയും. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മംഗലയ്ക്കൽ ഊറ്റുകുഴി പാപ്പനത്ത് സുശീലൻ (73) ആണ് പ്രതി.ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ .15 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. തുക ഒടുക്കിയില്ലെങ്കിൽ രണ്ടുമാസം കൂടി ജയിലിൽ തുടരേണ്ടിവരുമെന്നും വിധി വ്യക്തമാക്കുന്നത്.2020 കോവിഡ് സമയത്തെ പ്രാർത്ഥനയ്ക്കായി അതിജീവിതയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രതി കുറ്റകൃത്യം ചെയ്തത്. മാതാവ് അടുക്കളയിൽ പോയ സമയത്ത് കിടപ്പുമുറിയിൽ കയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പേടി കാരണവും കുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞിരുന്നില്ല. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിവരം പുറത്തായത്.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകതുടർന്ന് മാതാപിതാക്കൾ പരാതി നൽകിയതോടെ പൊലീസ് കേസെടുത്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ പ്രമോദ് ഹാജരായി 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു കാട്ടാക്കട സബ് ഇൻസ്പെക്ടർ ആയിരുന്ന മനോജാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം