ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 ചായകൾ
ശരീരഭാരം കുറയ്ക്കുന്നതിന് ചില ചായകൾ പ്രധാന പങ്കാണ് വഹിക്കുന്നത്.ശരീരഭാരം കുറയ്ക്കുന്നതിന് ചില ചായകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഹെര്‍ബല്‍ ടീകൾ വിവിധ സസ്യങ്ങളില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഒറിജിനല്‍ ചായകളും ഹെര്‍ബല്‍ ചായകളും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫൈറ്റോ

ശരീരഭാരം കുറയ്ക്കുന്നതിന് ചില ചായകൾ പ്രധാന പങ്കാണ് വഹിക്കുന്നത്.ശരീരഭാരം കുറയ്ക്കുന്നതിന് ചില ചായകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഹെര്‍ബല്‍ ടീകൾ വിവിധ സസ്യങ്ങളില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഒറിജിനല്‍ ചായകളും ഹെര്‍ബല്‍ ചായകളും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫൈറ്റോകെമിക്കലുകളാല്‍ സമ്പന്നമാണ്. കൂടാതെ കാലറി രഹിതവുമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് ചായകളിതാ..ഗ്രീൻ ടീയിൽ 'കാറ്റെച്ചിനുകൾ' ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ 'എപ്പിഗാലോകാറ്റെച്ചിൻ ഗാലേറ്റ്' ഉൾപ്പെടുന്നു. കൂടാതെ, ഇതിൽ കഫീനും അടങ്ങിയിരിക്കാറുണ്ട്. ഈ ഘടകങ്ങൾ ശരീരത്തിലെ ഊർജ്ജ ഉപഭോഗം വർദ്ധിപ്പിക്കാനും കൊഴുപ്പ് വിഘടിപ്പിക്കാനും സഹായിച്ചേക്കാം. കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഹൃദ്രോഗവും പ്രമേഹവും തടയാൻ സഹായിക്കുകയും ചെയ്യും.പരമ്പരാഗതമായ ചൈനീസ് ചായയാണ് ഓലോംഗ് ചായകള്‍. ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന കാറ്റെച്ചിനുകള്‍ ഉള്‍പ്പെടെയുള്ള പോളിഫെനോളുകളുടെ ഒരു മിശ്രിതം ഓലോങ്ങില്‍ അടങ്ങിയിരിക്കുന്നു. തിളപ്പിച്ച വെള്ളത്തില്‍ ഇലകള്‍ ഇട്ടാണ് ഓലോങ് ചായ ഉണ്ടാക്കുന്നത്. ഒലോങ്ങില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്.ഇഞ്ചി ചായ കുടിക്കുന്നത് ജിഞ്ചറോളുകൾ, ഷോഗാോളുകൾ തുടങ്ങിയ സജീവ ഘടകങ്ങൾ വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.ഭാരം കുറയ്ക്കാൻ മികച്ചതാണ് ചെമ്പരത്തി ചായ. ചെമ്പരത്തി പൂവ് ചൂടുവെള്ളത്തില്‍ ഇട്ട് നിറം മാറിയ ഉടന്‍ മാറ്റിയ ശേഷം വെള്ളത്തില്‍ ഒരല്പം നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിച്ചാല്‍ അടിപൊളി ചെമ്പരത്തി ചായ റെഡിയായി. പൂവില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകളും ആന്തോസയാനിനുകളും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള സംയുക്തങ്ങളാണ്. ഇവയാണ് ബി.പിയെയും ഷുഗറിനെയും നിയന്ത്രിക്കുന്നത്.പെപ്പര്‍മിന്റ് ഇലകളിലെ എണ്ണ ഓക്കാനം, ദഹനക്കേട്, കുടല്‍ സിന്‍ഡ്രോമിന്റെ അസ്വസ്ഥതയുള്ള ദഹനനാളത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ മെച്ചപ്പെടുത്തും. ഭാരനിയന്ത്രണത്തിന് അത്യുത്തമമാണിത്. തലവേദനയ്ക്കും ദന്തക്ഷയത്തിനും ഉത്കണ്ഠയ്ക്കും ഉത്തമമരുന്നു കൂടിയാണിത്.കറുവപ്പട്ട ചായയ്ക്ക് നേരിട്ട് കൊഴുപ്പ് ഉരുക്കിക്കളയാൻ കഴിയില്ലെങ്കിലും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിലൂടെയും വിശപ്പ് കുറയ്ക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.