യുഎഇ തനിഷ്ക് ഷോറൂമുകളിൽ ഡയമണ്ട് വൈദഗ്ധ്യ കേന്ദ്രങ്ങൾ; ആഭരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാം
നിങ്ങൾ വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരവും സ്വാഭാവികതയും നിങ്ങൾക്കു തന്നെ നേരിട്ടറിയാൻ അവസരമൊരുക്കുന്ന നവീന സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ച മേഖലയിലെ ആദ്യത്തെ പരിശോധനാ കേന്ദ്രങ്ങളുമായി പ്രമുഖ ഇന്ത്യൻ ജ്യൂവലറി ശൃംഖലയായ തനിഷ്ക്. തനിഷ്‌കിന്റെ യു.എ.യിലെ ഷോറൂമുകളിൽ ആരംഭിച്ച ഡയമണ്ട് എക്സ്പർട്

നിങ്ങൾ വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരവും സ്വാഭാവികതയും നിങ്ങൾക്കു തന്നെ നേരിട്ടറിയാൻ അവസരമൊരുക്കുന്ന നവീന സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ച മേഖലയിലെ ആദ്യത്തെ പരിശോധനാ കേന്ദ്രങ്ങളുമായി പ്രമുഖ ഇന്ത്യൻ ജ്യൂവലറി ശൃംഖലയായ തനിഷ്ക്. തനിഷ്‌കിന്റെ യു.എ.യിലെ ഷോറൂമുകളിൽ ആരംഭിച്ച ഡയമണ്ട് എക്സ്പർട്ടൈസ് സെന്റർ (DXC) വജ്രാഭരണങ്ങൾ വാങ്ങുന്നതിൽ ഉപഭോക്താക്കളുടെ വിശ്വാസം കൂടുതൽ ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.ഓരോ കേന്ദ്രത്തിലും ഒരു വിദഗ്ധന്റെ സഹായത്തോടെയാണ് പരിശോധനകൾ നടത്തുക. ഉപകരണങ്ങളുടെ പ്രവർത്തനവും പരിശോധനാഫലങ്ങളും ഉപഭോക്താക്കൾക്ക് വിശദീകരിച്ചുനൽകും. തനിഷ്കിന്റെ ശേഖരത്തിലുള്ള വജ്രങ്ങൾ പരിശോധിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമായുള്ള വജ്രങ്ങളും പരിശോധനയ്ക്കായി കൊണ്ടുവരാം. പാരമ്പര്യമായി ലഭിച്ച ആഭരണങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിൽനിന്ന് വാങ്ങിയ വജ്രങ്ങളിലെയും ഗുണനിലവാരം പരിശോധിക്കാനും അവസരമുണ്ട്. യുഎഇയിലെ ആഭരണവിപണിയിൽ ഇത്തരമൊരു തുറന്ന പരിശോധനാസംവിധാനം അപൂർവമാണ്.ഡയമണ്ട് ആഭരണങ്ങളുടെ സ്വാഭാവികതയും ഗുണനിലവാരവും പരിശോധിക്കാൻ വിദഗ്ധ ലബോറട്ടറികളിൽ ഉപയോഗിക്കുന്ന നൂതന ഉപകരണങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് ഉപയോഗിക്കാനാകുന്ന രീതിയിലാണ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ആഭരണങ്ങളുടെ ഗുണനിലവാര വിശകലനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും അപ്പുറം, പരിശോധനയിലൂടെ നേരിട്ട് ബോധ്യപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത് എന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ജ്വല്ലറി വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അരുൺ നാരായൺ പറഞ്ഞു.ഓരോ ഷോറൂമിലും ഉപഭോക്താക്കൾക്ക് നേരിട്ട് പരിചയപ്പെടാനും വജ്രങ്ങൾ പരിശോധിക്കാനും താരതമ്യം ചെയ്യാനും കഴിയുന്ന രീതിയിലാണ് ഡയമണ്ട് എക്സ്പർട്ടൈസ് സെന്റർ ഒരുക്കിയിരിക്കുന്നത്. സാധാരണയായി രത്നപരിശോധനാ ലബോറട്ടറികളിൽ മാത്രം ലഭ്യമായിരുന്ന നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഡയമണ്ടിന്റെ സവിശേഷതകൾ മനസ്സിലാക്കാം. ഡയമണ്ട് സ്വാഭാവികമാണോ കൃത്രിമമായി നിർമിച്ചതാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഡയമണ്ട് കാരറ്റ് മീറ്ററും ഇതിന്റെ ഭാഗമാണ്. നഗ്നനേത്രങ്ങൾകൊണ്ട് തിരിച്ചറിയാൻ കഴിയാത്ത ഈ വ്യത്യാസം ഷോറൂമിൽവെച്ചുതന്നെ പരിശോധിക്കാനുള്ള അവസരം മേഖലയിലാദ്യമായാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് - അദ്ദേഹം വിശദീകരിച്ചു.വിശ്വാസത്തെ മാത്രം ആശ്രയിച്ചിരുന്ന ആഭരണവിപണിയിൽ സുതാര്യതയ്ക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം. സുതാര്യത ഒരു ഉത്തരവാദിത്തമാണെന്ന വിശ്വാസമാണ് അതിനു പിന്നിൽ. പ്രവർത്തനം തുടങ്ങിയ കാലം മുതൽ വിശ്വാസ്യതയും സുതാര്യതയും തനിഷ്ക് ഉറപ്പു വരുത്തുന്നു. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന കാരറ്റ് മീറ്റർ അവതരിപ്പിച്ചുകൊണ്ട്, വാങ്ങുന്ന സ്വർണത്തിന്റെ ഗുണനിലവാരം സ്വയം ഉറപ്പാക്കാനുള്ള അവസരം നൽകിയ ആദ്യത്തെ ജൂവലറിയാണ് തനിഷ്‌ക്ന.- അരുൺ നാരായൺ പറഞ്ഞു.ഡയമണ്ട് ആഭരണങ്ങളുടെ കാര്യത്തിലും ഇതേ സമീപനമാണ് ഈ സെന്ററിലൂടെ നടപ്പാക്കുന്നത്. ഇന്നത്തെ ഉപഭോക്താക്കൾ വാങ്ങലിനെക്കുറിച്ച് കൂടുതൽ അറിവും കൗതുകവുമുള്ളവരാണ്. ഒരു ബ്രാൻഡ് പറയുന്നതിനെ മാത്രം ആശ്രയിക്കാതെ, തെളിവുകൾ നേരിട്ട് കാണാനും മനസ്സിലാക്കാനും അവർക്ക് അവസരം ലഭിക്കണം. തനിഷ്ക് ഷോറൂമിൽനിന്ന് മടങ്ങുന്ന ഓരോ ഉപഭോക്താവിനും ഉറപ്പിന്റെ വാക്കുകൾ മാത്രമല്ല, സ്വന്തം കണ്ണുകൾകൊണ്ട് പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ ആത്മവിശ്വാസവും ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം - അദ്ദേഹം കൂട്ടിച്ചേർത്തു.വിശ്വാസ്യതയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അരുൺ നാരായൺ പറഞ്ഞു. ഡയമണ്ട് വാങ്ങുമ്പോൾ ഇതുവരെ വിദഗ്ധരുടെ അഭിപ്രായവും സർട്ടിഫിക്കറ്റുകളും നൽകിയ ഉറപ്പിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഡയമണ്ടിന്റെ ഗുണനിലവാരം വിശദമായി വിവരിക്കാനാകുമെങ്കിലും അത് നേരിട്ട് മനസ്സിലാക്കാനുള്ള അവസരം പരിമിതമായിരുന്നു. ഡയമണ്ട് എക്സ്പർട്ടൈസ് സെന്റർ ഈ പ്രശ്നം പരിഹരിക്കുകയും പരിശോധനയിലൂടെ ഗുണനിലവാരം നേരിട്ട് ബോധ്യപ്പെടാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഡയമണ്ടിന്റെ വിവിധ ഗുണങ്ങൾ പരിശോധിക്കുന്നതിനായി വ്യത്യസ്ത ഉപകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്. ക്ലാരിറ്റി വ്യൂവർ ഉപയോഗിച്ച് വജ്രത്തിലെ സൂക്ഷ്മമായ ഉൾച്ചേർക്കലുകളും അടയാളങ്ങളും വലുതാക്കി കാണാം. ഇതിലൂടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള VVS, VS, SI തുടങ്ങിയ ക്ലാരിറ്റി ഗ്രേഡുകൾ വജ്രത്തിന്റെ യഥാർഥ സവിശേഷതകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാം.ഡയമണ്ടിന്റെ തിളക്കം അളക്കുന്ന ലൈറ്റ്‌സ്‌കോപ്പ് മറ്റൊരു പ്രധാന ഉപകരണമാണ്. ചലനത്തിനനുസരിച്ച് തിളക്കത്തിലുണ്ടാകുന്ന മാറ്റങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും. ഡയമണ്ടിന്റെ കട്ട് കൃത്യതയും പരിശോധിക്കാൻ സഹായിക്കുന്ന ഹാർട്ട്‌സ് ആൻഡ് ആരോസ് വ്യൂവറും കേന്ദ്രത്തിലുണ്ട്. ഓരോ ഡയമണ്ടിനും തനിഷ്കിന്റെ ലോഗോയും തനതായ തിരിച്ചറിയൽ നമ്പറും പതിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന മാർക്കിങ് വ്യൂവറും ലഭ്യമാണ്. വജ്രത്തിന്റെ ആധികാരികത ഉറപ്പാക്കാനും അതിന്റെ ഉറവിടം മുതൽ വിൽപന വരെയുള്ള വിവരങ്ങൾ പിന്തുടരാനും ഇത് സഹായിക്കും.തനിഷ്കിന്റെ സെലസ്റ്റ് (Celeste) സോളിറ്റയർ ഡയമണ്ട് ആഭരണശേഖരം തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്കും അവയുടെ സവിശേഷതകൾ ലൈറ്റ്‌സ്‌കോപ്പിലൂടെ നേരിട്ട് മനസ്സിലാക്കാൻ ഡയമണ്ട് എക്സ്പർട്ടൈസ് സെന്റർ പ്രയോജനപ്പെടും.2002ൽ തനിഷ്ക് ശാസ്ത്രീയമായി രത്നപരിശോധന നടത്തുന്ന തനിഷ്ക് ജെമ്മോളജിക്കൽ ലബോറട്ടറി (TGL) സ്ഥാപിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിളിലായി 10 കോടിയിലധികം ഡയമണ്ടുകൾ ഇവിടെ പരിശോധിച്ചു. ആഭരണങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിലും ഗുണനിലവാരം വിലയിരുത്തുന്നതിലുമുള്ള ഈ വൈദഗ്ധ്യമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ശേഖരണ റീട്ടെയിലർമാരിലൊന്നായി തനിഷ്കിനെ വളർത്തിയതെന്ന് കമ്പനി അറിയിച്ചു.പി.എച്ച്.ഡി തലത്തിൽ യോഗ്യരായ 11 വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് ഡയമണ്ടുകൾ പരിശോധിക്കുന്നത്. ഡയമണ്ടിന്റെ നിറം, പരിശുദ്ധി, കട്ട്, കാരറ്റ്, ഭാരം എന്നിവയുൾപ്പെടുന്ന 4C മാനദണ്ഡങ്ങൾ വിലയിരുത്തുന്നു. സ്പെക്ട്രോഫോട്ടോമെട്രി, രാമൻ സ്പെക്ട്രോസ്കോപ്പി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും പരിശോധനയ്ക്കായി ഉപയോഗിക്കുന്നു. പരിശോധിക്കുന്ന ഡയമണ്ടുകളിൽ അഞ്ച് ശതമാനം മാത്രമാണ് തനിഷ്കിന്റെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കുന്നത്. ഓരോ ആഭരണത്തിനും തനിഷ്ക് ജെമ്മോളജിക്കൽ ലബോറട്ടറിയുടെ ആധികാരികതാ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്.