സംഘർഷം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അടച്ചിടും, വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന് നിർദേശം; ഡിഎസ്യു തെരഞ്ഞെടുപ്പിൽ എല്ലാസീറ്റും എസ്എഫ്ഐക്ക്
തേഞ്ഞിപ്പലം(മലപ്പുറം): എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷമുണ്ടായ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടാൻ തീരുമാനം. നവംബർ രണ്ടുവരെയാണ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടുന്നത്. വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞ് പോകണമെന്നും രജിസ്ട്രാർ നിർദേശിച്ചു.ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ

തേഞ്ഞിപ്പലം(മലപ്പുറം): എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷമുണ്ടായ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടാൻ തീരുമാനം. നവംബർ രണ്ടുവരെയാണ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടുന്നത്. വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞ് പോകണമെന്നും രജിസ്ട്രാർ നിർദേശിച്ചു.ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സർവകലാശാല ക്യാമ്പസിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകഅതേസമയം, കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ എസ്എഫ്ഐ നിലനിർത്തി. എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.ഭാരവാഹികൾടി എസ് ദീപക്- ചെയർമാൻഎംപി ശില്പ- വൈസ് ചെയർമാൻസി ആശിഷ് കൃഷ്ണ- ജനറൽ സെക്രട്ടറിസി എച്ച് ഫാത്തിമ ഫഹമ- ജോ. സെക്രട്ടറികാർത്തിക്- യുയുസിപി കെ നവ്യ- യുയുസിപി നിരഞ്ജൻ- ഫൈൻ ആർട്സ് സെക്രട്ടറിഎം അനീഷ- സ്റ്റുഡൻസ് എഡിറ്റർറിഷി റോജൻ- ജനറൽ ക്യാപ്റ്റൻ