മാവോ സെ തുങ്ങിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എംബാപ്പെ; ലാ ലിഗ സംപ്രേഷണം നിര്ത്തി ചൈന
ബീജിംഗ്: ചൈനയുടെ മുൻ നേതാവ് മാവോ സെ തുങ്ങിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ചൈനീസ് ജനതയോടും ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് റയൽ മാഡ്രിഡ് സൂപ്പർ താരവും ഫ്രഞ്ച് നായകനുമായ കിലിയൻ എംബാപ്പെ. എംബാപ്പെയുടെ പ്രതികരണം വിവാദമായതോടെ ചൈനയിലെ മൂന്ന് പ്രമുഖ ബ്രാൻഡുകൾ താരവുമായുള്ള പരസ്യ കരാറുകൾ റദ്ദാക്കുകയു

ബീജിംഗ്: ചൈനയുടെ മുൻ നേതാവ് മാവോ സെ തുങ്ങിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ചൈനീസ് ജനതയോടും ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് റയൽ മാഡ്രിഡ് സൂപ്പർ താരവും ഫ്രഞ്ച് നായകനുമായ കിലിയൻ എംബാപ്പെ. എംബാപ്പെയുടെ പ്രതികരണം വിവാദമായതോടെ ചൈനയിലെ മൂന്ന് പ്രമുഖ ബ്രാൻഡുകൾ താരവുമായുള്ള പരസ്യ കരാറുകൾ റദ്ദാക്കുകയും സ്പാനിഷ് ലീഗായ ലാ ലിഗയുടെ സംപ്രേഷണം ചൈനീസ് ദേശീയ ടെലിവിഷൻ നിർത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയത്.അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഞാൻ നടത്തിയ പരാമർശം ചിന്താശൂന്യമായിരുന്നുവെന്നും അത് ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തിലെയും ആളുകളുടെ വികാരങ്ങളെ മുറിപ്പെടുത്തിയെന്നും ഞാൻ മനസ്സിലാക്കുന്നു. ആരോടും അനാദരവ് കാണിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ വാക്കുകൾ വ്രണപ്പെടുത്തിയ എല്ലാവരോടും ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു," എന്ന് എംബാപ്പെ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.https://t.co/MQBo9NCSy5— Kylian Mbappé (@KMbappe) October 27, 2026ഒരു അഭിമുഖത്തിനിടെ തന്‍റെ ചിത്രങ്ങൾ വച്ച് നിർമ്മിച്ച ഇന്‍റര്‍നെറ്റ് മീമുകളെക്കുറിച്ച് സംസാരിക്കവെയാണ് എംബാപ്പെ വിവാദ പരാമർശം നടത്തിയത്. എംബാപ്പെയുടെ മുഖം മാവോ സെ തുങ്ങിന്‍റെ ചിത്രത്തിൽ എഡിറ്റ് ചെയ്തു ചേർത്ത ഒരു മീമിനെക്കുറിച്ച് "ഏതോ ഒരു ചൈനീസ് ഏകാധിപതിയുടെ ചിത്രത്തിൽ തന്‍റെ മുഖം ചേർത്തതാണ് താൻ കണ്ടതിൽ വച്ച് ഏറ്റവും തമാശനിറഞ്ഞ മീം" എന്ന് എംബാപ്പെ പറഞ്ഞതാണ് ചൈനീസ് ആരാധകരെ ചൊടിപ്പിച്ചത്.എംബാപ്പെയുടെ പരാമര്‍ശം ചൈനീസ് സോഷ്യൽ മീഡിയയായ വിബോയിൽ വലിയ തരംഗമാവുകയും ലക്ഷക്കണക്കിന് ആളുകൾ താരത്തിനെതിരെ രംഗത്തുവരികയും ചെയ്തു. തുടർന്ന് ചൈനയിലെ മുൻനിര സ്‌പോർട്‌സ് ഡ്രിങ്ക് ബ്രാൻഡായ ഡോങ്പെങ് പ്രമുഖ ഡയറി കമ്പനിയായ മങ്ന്യൂ, മിൽക്ക്ഗ്രൗണ്ട് എന്നീ മൂന്ന് വൻകിട ബ്രാൻഡുകൾ എംബാപ്പെയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഒരു പെരുമാറ്റത്തോടും വിട്ടുവീഴ്ചയില്ലെന്ന് ഡോങ്പെങ് വ്യക്തമാക്കി.പ്രതിഷേധം ശക്തമായതോടെ ചൈനയിലെ ഔദ്യോഗിക സംപ്രേഷകരായ സി.സി.ടി.വി സ്പാനിഷ് ലാ ലിഗ മത്സരങ്ങളുടെയും റയൽ മാഡ്രിഡിന്‍റെ മത്സരങ്ങളുടെയും സംപ്രേഷണം താത്കാലികമായി നിർത്തിവെച്ചു.വിഷയത്തിൽ ലാ ലിഗയും ഖേദം പ്രകടിപ്പിച്ചു. എംബാപ്പെ നടത്തിയത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ പരാമർശമാണെന്നും ലീഗിന്‍റെ ഔദ്യോഗിക നിലപാടല്ലെന്നും ലാ ലിഗ വ്യക്തമാക്കി.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക