സി കെ നായിഡു ട്രോഫി: കേരളത്തിനെതിരെ വിദര്ഭ 411 റണ്സിന് പുറത്ത്, അര്ജുന് നാല് വിക്കറ്റ്
നാഗ്പൂര്‍: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 411 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11

നാഗ്പൂര്‍: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 411 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ്.90 റണ്‍സെടുത്ത മുഹമ്മദ് ഫയസാണ് രണ്ടാം ദിവസം വിദര്‍ഭയുടെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. മുഹമ്മദ് ഫയസും മന്ഥര്‍ ഗോദ്മരെയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 71 റണ്‍സാണ് വിദര്‍ഭയുടെ സ്‌കോര്‍ 400 കടത്തിയത്. മന്ഥര്‍ 33 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സെഞ്ച്വറിക്ക് പത്ത് റണ്‍സകലെ മുഹമ്മദ് ഫയസും മടങ്ങി. 94 റണ്‍സെടുത്ത നീല്‍ അഥാലെയും 93 റണ്‍സെടുത്ത ശ്രീ ചൗധരിയുമാണ് വിദര്‍ഭ ബാറ്റിങ് നിരയില്‍ തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍. കേരളത്തിന് വേണ്ടി അര്‍ജുന്‍ ആര്‍. നായര്‍ നാലും അര്‍ജുന്‍ വേണുഗോപാല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. 22 റണ്‍സെടുത്ത കൃഷ്ണനാരായണിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും എ.കെ. ആകര്‍ഷും എസ്.എസ്. അക്ഷയും ചേര്‍ന്ന് കരുതലോടെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. കളി തീരുമ്പോള്‍ ആകര്‍ഷ് 43-ഉം അക്ഷയ് 46-ഉം റണ്‍സ് നേടി ക്രീസിലുണ്ട്.