വെറും 5 മിനിറ്റിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ചാട്ട് റെഡി ; വീഡിയോ
ദീപാവലി ആഘോഷങ്ങളിൽ വിവിധ മധുരപലഹാരങ്ങൾക്കൊപ്പം തന്നെ ചാട്ടുകൾക്ക് വലിയ പ്രധാന്യമാണുള്ളത്. രുചികരവും അതേസമയം ആരോഗ്യകരവുമായ ചാട്ട് കഴിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. എണ്ണയിൽ വറുത്തതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിന് പകരം, എണ്ണ ഒട്ടും ചേർക്കാത്തതും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയതുമായ

ദീപാവലി ആഘോഷങ്ങളിൽ വിവിധ മധുരപലഹാരങ്ങൾക്കൊപ്പം തന്നെ ചാട്ടുകൾക്ക് വലിയ പ്രധാന്യമാണുള്ളത്. രുചികരവും അതേസമയം ആരോഗ്യകരവുമായ ചാട്ട് കഴിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. എണ്ണയിൽ വറുത്തതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിന് പകരം, എണ്ണ ഒട്ടും ചേർക്കാത്തതും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയതുമായ ഒരു 'ചാട്ട്' (chaat) റെസിപ്പിയാണ് പല്ലവി ഛിബ്ബർ ഇൻസ്റ്റഗ്രാം പേജിൽ അവർ പങ്കുവച്ചിരിക്കുന്നത്.പല്ലവി ഛിബ്ബർ എന്ന കണ്ടന്റ് ക്രിയേറ്റർ,ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് തൻ്റെ ആരോഗ്യകരമായ ഒരു സ്റ്റാർട്ടർ വിഭവത്തിൻ്റെ പാചകക്കുറിപ്പ് പരിചയപ്പെടുത്തുകയായിരുന്നു. "സമോസകളും മറ്റ് എണ്ണ പലഹാരങ്ങളും കഴിച്ചു മടുത്തുവെങ്കിൽ, ഈ വർഷത്തെ ദീപാവലി വിഭവങ്ങളിൽ ആരോഗ്യകരമായ എന്തെങ്കിലും ഉൾപ്പെടുത്തിയാലോ?" എന്ന് ചോദിച്ചുകൊണ്ടാണ് അവര്‌ വീഡിയോ തുടങ്ങുന്നത്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ചാട്ടാണ് തയ്യാറാക്കുന്നത്. അതിനായി വേണ്ട ചേരുവുകൾ..tortilla wrapവേവിച്ച മുളപ്പിച്ച ധാന്യങ്ങൾ 1 ബൗൾസവാള (അരിഞ്ഞത്) 1 ബൗൾപച്ചമുളക് 2 എണ്ണംതൈര് 1 കപ്പ്ഇഷ്ടാനുസരണമുള്ള സുഗന്ധവ്യഞ്ജനങ്ങൾഉപ്പ് ആവശ്യത്തിന്മല്ലിയില ചട്ണിപുളി ചട്ണിമാതളനാരങ്ങതയ്യാറാക്കുന്ന വിധംtortilla wrap ഒരു റൗണ്ട് കട്ടർ ഉപയോഗിച്ച് അവയെ ചെറിയ വൃത്തങ്ങളായി മുറിച്ചെടുക്കുക. തുടർന്ന്, ഈ വൃത്തങ്ങളെ മഫിൻ മോൾഡുകളിലേക്ക് അമർത്തിവച്ച് ഏകദേശം 10 മിനിറ്റോളം ബേക്ക് ചെയ്തെക്കുക. അങ്ങനെ അവ മൊരിഞ്ഞ കിട്ടുകയും കോൺ രൂപത്തിലാക്കുക. ഒരു പാത്രത്തിൽ, വേവിച്ച മുളപ്പിച്ച ധാന്യങ്ങൾ, അരിഞ്ഞ സവാള, പച്ചമുളക്, 2 ടേബിൾസ്പൂൺ തൈര്, എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ഉപ്പ്, ചാട്ട് മസാല, മുളകുപൊടി എന്നിവ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. തുടർന്ന്, എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം, ഒരു സ്പൂണിന്റെ സഹായത്തോടെ ഈ മിശ്രിതം കോണിലേക്ക് നിറയ്ക്കുക. ഇതിനു മുകളിലായി മല്ലിയില ചട്ണിയും പുളി ചട്ണിയും അല്പം ഒഴിച്ചുകൊടുക്കുക. ശേഷം ഇതിന് മുകളിൽ മാതളനാരങ്ങ വിതറി അലങ്കരിക്കുകയും ചെയ്യുക. ശേഷം കഴിക്കുക.View this post on InstagramA post shared by Brown mommy vibes (@pallschhibber)