ഗ്യാനേഷിനെ പുറത്താക്കാനായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം, പ്രതീകാത്മക പരസ്യ വിചാരണ ഇന്ന്, മഹാറാലി ഞായറാഴ്ച; എല്ലാവരും എത്താൻ ആഹ്വാനം ചെയ്ത് രാഹുൽ
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാസഖ്യം ഇന്ന് പ്രതീകാത്മകമായി പരസ്യ വിചാരണ ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക് സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാസഖ്യം ഇന്ന് പ്രതീകാത്മകമായി പരസ്യ വിചാരണ ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക് സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറാകും. ഉച്ചക്ക് ശേഷം മൂന്നരക്ക് നടപടികൾ തുടങ്ങും. മീരാകുമാര്‍ സ്പീക്കറാകുന്ന പ്രതീകാത്മക പാര്‍ലമെന്‍റില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖര്‍ഗെ ഗ്യാനേഷിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എം പിമാരും ഇന്ത്യ സഖ്യ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരും അനുഭവങ്ങള്‍ പങ്കുവെക്കും. പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും. ഈ നിലയിലാകും പരിപാടി. അതേസമയം നവംബർ 1 ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന മഹാറാലിയിലേക്ക് രാഷ്ട്രീയ ഭേദം മറന്ന് പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.ആഹ്വാനവുമായി രാഹുൽ ഗാന്ധിനവംബർ ഒന്നിന് രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്‍റെ അടുത്ത ഘട്ട പ്രതിഷേധം. മഹാറാലിയിൽ പത്ത് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ്, ദില്ലിയിലേക്ക് പ്രവര്‍ത്തകര്‍ വരുന്ന വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയക്കുകയാണെന്ന് ആരോപിക്കുന്നു. പൊലീസിനെയോ, ലാത്തി ചാര്‍ജിനെയോ ഭയപ്പെടേണ്ടെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം പ്രതിഷേധമല്ലന്നും എല്ലാവരും എത്തണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. നവംബര്‍ ഒന്നിലെ പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേകം പ്രതിഷേധിക്കും. ദീപാവലി വാരത്തില്‍ ഇടവേള. പിന്നാലെ ശൈത്യകാല സമ്മേളനത്തോടെ പ്രതിഷേധം പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്‍റെ നീക്കം.സഖ്യ നേതാക്കൾക്ക് കത്തയച്ച് വ്യാപാരികൾഅതേസമയം നവംബർ ഒന്നിലെ മഹാറാലി, ദീപാവലി സീസൺ പ്രമാണിച്ച് തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്ന ആവശ്യത്തിൽ ദില്ലിയിലെ വ്യാപാരികൾ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യ നേതാക്കൾക്കും വ്യാപാരികൾ ഇന്ന് കത്തയച്ചു. മമത ബാനർജിക്കും അഖിലേഷ് യാദവിനുമടക്കം വ്യാപാരികളുടെ കൂട്ടായ്മ കത്തയച്ചു. വ്യാപാരം ബാധിക്കപ്പെടുമെന്നതിനാൽ മഹാറാലി മാറ്റണമെന്നാണ് ആവശ്യം. രാഹുൽ ഗാന്ധിക്ക് വ്യാപാരികൾ നേരത്തെ കത്ത് നൽകിയിരുന്നെങ്കിലും റാലി മാറ്റാനാകില്ലെന്നായിരുന്നു മറുപടി.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക