മൂന്നരക്ക് എഴുന്നേറ്റ് 50 കിലോമീറ്റര് യാത്ര ചെയ്താല് മാത്രം പരിശീലനം, വാടക വീടെടുത്ത് പെണ്മക്കളുടെ പ്രയാസം മാറ്റി, ഇപ്പോഴിതാ ഇരട്ടസ്വര്ണം..!
കോഴിക്കോട്‌: കായിക മേഖലയില്‍ മക്കള്‍ക്ക്‌ നല്ല ഭാവിയുണ്ട്‌, അവര്‍ നാളെ രാജ്യത്തിന്റെ അഭിമാനമാകും എന്നൊരു ഉറപ്പ്‌ തൃശൂര്‍ നാട്ടികയിലെ വാടക വീട്ടില്‍ കഴിയുന്ന ഓട്ടോ തൊഴിലാളി മനോജിനും ഭാര്യ രശ്‌മിക്കുമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ അവര്‍ പെണ്‍മക്കള

കോഴിക്കോട്‌: കായിക മേഖലയില്‍ മക്കള്‍ക്ക്‌ നല്ല ഭാവിയുണ്ട്‌, അവര്‍ നാളെ രാജ്യത്തിന്റെ അഭിമാനമാകും എന്നൊരു ഉറപ്പ്‌ തൃശൂര്‍ നാട്ടികയിലെ വാടക വീട്ടില്‍ കഴിയുന്ന ഓട്ടോ തൊഴിലാളി മനോജിനും ഭാര്യ രശ്‌മിക്കുമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ അവര്‍ പെണ്‍മക്കളുടെ പരിശീലന സൗകര്യാര്‍ഥം വഴക്കുംപാറയില്‍ നിന്ന്‌ നാട്ടികയിലെ വാടകവീട്ടിലേക്ക്‌ താമസം മാറ്റിയത്‌. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്‌ജംപില്‍ സ്വര്‍ണം നേടി വി എം അശ്വതിയും സബ്‌ ജൂനിയര്‍ ഡിസ്‌കസ്‌ ത്രോയില്‍ സ്വര്‍ണം നേടി വി എം ആരതിയും മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്ക്‌ പൊന്നിന്‍ തിളക്കമേകി.പുലര്‍ച്ചെ മൂന്നിന്‌ വീട്ടില്‍ നിന്നിറങ്ങി പരിശീലനത്തിനായി കിലോമീറ്ററുകള്‍ താണ്ടിയിരുന്ന ഗതകാലമാണ്‌ അവരെ സുവര്‍ണ നേട്ടത്തിലേക്ക്‌ കുതിപ്പിച്ചത്‌. രാവിലെ അഞ്ചുമുതല്‍ ഏഴുവരെയായിരുന്നു പരിശീലന സമയം. ആദ്യം താമസിച്ചിരുന്ന സ്ഥലത്ത്‌ നിന്ന്‌ പരിശീലന സ്ഥലത്ത്‌ എത്തണമെങ്കില്‍ നേരത്തെ എഴുന്നേറ്റാല്‍ മാത്രം പോരാ, അമ്പത്‌ കിലോമീറ്ററോളം യാത്ര ചെയ്യുകയും വേണം. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതും ദീര്‍ഘദൂര യാത്രയും കുട്ടികളുടെ ആരോഗ്യത്തെ കൂടി ബാധിക്കുന്നതായിരുന്നു.സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും മാതാപിതാക്കള്‍ വാടക വീട്‌ തരപ്പെടുത്തി, പരിശീലനത്തിനുള്ള സൗകര്യമൊരുക്കി നല്‍കിയതിന്‌ അശ്വിതിയും ആരതിയും നല്‍കിയ സമ്മാനം. തൃശൂര്‍ ഗവ. ഫിഷറീസ്‌ എച്ച്‌ എസ്‌ എസ്‌ നാട്ടികയിലെ വിദ്യാര്‍ഥികളായ സഹോദരിമാര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ആന്‍സി സോജന്റെ പരിശീലകനായ കണ്ണന്റെ കീഴിലാണ്‌ പരിശീലിക്കുന്നത്‌. ലോംഗ്‌ജംപില്‍ അശ്വതി 5.67 മീറ്റര്‍ ദൂരം ചാടിയാണ്‌ ഒന്നാമതായത്‌. 2022 മുതല്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന അശ്വതി ആദ്യ സംസ്ഥാന കായിക മേളയില്‍ തന്നെ ലോംഗ്‌ജംപിലും 100 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണവും 100 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു.2024 ലും 2025ലും ലോംഗ്‌ജംപില്‍ വെങ്കലമാണ്‌ ലഭിച്ചത്‌. ഇത്തവണ ചെന്നൈയില്‍ നടന്ന ദേശീയ ലോംഗ്‌ ജംമ്പ്‌ മത്സരത്തില്‍ 5.57 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനം നേടിയിരുന്നു അശ്വതി. എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ ആരതി കഴിഞ്ഞ വര്‍ഷം സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തെങ്കിലും മെഡലൊന്നും ലഭിച്ചിരുന്നില്ല. ഇത്തവണ, ആദ്യ മത്സരത്തില്‍ തന്നെ സ്വര്‍ണം നേടിക്കൊണ്ട്‌ ആരതി മികവ്‌ തെളിയിച്ചു.ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK