മുട്ട മുരിങ്ങയില മസാല ഫ്രൈ എളുപ്പം തയ്യാറാക്കാം
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.മുട്ട കൊണ്ട് എളുപ്പമൊരു വിഭവം തയ്യാറാക്കാം. മുട്ട മുരിങ്ങയില മസാല ഫ്രൈ ഈസിയായി തയ്യാറാക്കാം.വേണ്ട ചേരുവകൾവെളിച്ചെണ്ണ 4 ടേബിൾ സ്പൂൺപെരുംജീരകം 1/4 ടീസ്പൂൺസവാള ഒരെണ്ണം (മീഡിയം) ചെറുതായി മുറിച്ചത്വെളുത്തുള്ളി രണ്ട് അല്ലി ചെറുതായി മുറിച്ചത്ഇഞ്ചി ഒരു ചെറിയ കഷണം ചെറുതായി മുറിച്ചത്പച്ചമുളക് രണ്ടെണ്ണം ചെറുതായി മുറിച്ചത്തക്കാളി ഒരെണ്ണം (മീഡിയം) ചെറുതായി മുറിച്ചത്ഉപ്പ് പാകത്തിന്മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺമുളകുപൊടി 3/4 ടീസ്പൂൺഗരം മസാലപ്പൊടി 1/4 ടീസ്പൂൺകുരുമുളകുപൊടി 1/4 ടീസ്പൂൺമുരിങ്ങയില 1/2 കപ്പ്മുട്ട രണ്ടെണ്ണംതേങ്ങ ചിരകിയത് 1/4 കപ്പ്തയ്യാറാക്കുന്ന വിധംവെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം ചേർത്തു പൊട്ടുമ്പോൾ സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും ഉപ്പും ചേർത്തിളക്കി നന്നായി മൂത്ത് മണം വരുമ്പോൾ തക്കാളിയും മുരിങ്ങയിലയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കി അടച്ചു വച്ച് വേവിക്കുക. രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് മുരിങ്ങയില വേവും. അതിലേക്ക് ഗരംമസാലയും കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുട്ട ചേർത്ത് ചിക്കിയെടുക്കുക. അവസാനം ചിരകിയ തേങ്ങ ചേർത്ത് ഇളക്കിയെടുത്താൽ സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ മുട്ട മുരിങ്ങയില മസാല ഫ്രൈ തയ്യാർ. ചപ്പാത്തിയുടെയൊ ചോറിൻ്റെയോ കൂടെ വിളമ്പാം സ്പെഷ്യൽ വിഭവം.