പഞ്ചാബിലെ ഭക്ഷ്യവിഷബാധ ആരോഗ്യത്തെ ബാധിച്ചു, പരിശീലനം മുടങ്ങി, ഹൈജംപില് സ്വര്ണം നേടാന് ആഷ്ന നിര്ണായക തീരുമാനമെടുത്തു, അത് ക്ലിക്കായി
കോഴിക്കോട്‌: ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ മറ്റു ചിലത്‌ നമുക്ക്‌ ഉപേക്ഷിക്കേണ്ടി വരും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയതോടെ കായിക മേളയില്‍ ഇടുക്കി സ്വദേശി ആഷ്‌ന കടകശ്ശേരി ഇങ്ങനെ ചിന്തിച്ചു. ഫലമോ, 100 മീറ്റര്‍ ഹര്‍ഡില്‍സ്‌ മത്സരങ്ങളില്‍ നിന്ന്&z

കോഴിക്കോട്‌: ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ മറ്റു ചിലത്‌ നമുക്ക്‌ ഉപേക്ഷിക്കേണ്ടി വരും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയതോടെ കായിക മേളയില്‍ ഇടുക്കി സ്വദേശി ആഷ്‌ന കടകശ്ശേരി ഇങ്ങനെ ചിന്തിച്ചു. ഫലമോ, 100 മീറ്റര്‍ ഹര്‍ഡില്‍സ്‌ മത്സരങ്ങളില്‍ നിന്ന്‌ പിന്‍മാറി സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ മാത്രം ആഷ്‌ന ശ്രദ്ധ കേന്ദ്രീകരിച്ചു.1.55 മീറ്റര്‍ ഉയരം ചാടി ആഷ്‌ന വിസ്‌മയിപ്പിച്ചു;സ്വര്‍ണമണിഞ്ഞു.കടകശ്ശേരി ഐഡിയല്‍ ഇ എച്ച്‌ എസ്‌ എസില്‍ പ്ലസ്‌ വണ്‍ കൊമേഴ്‌സ്‌ വിദ്യാര്‍ഥിയായ ആഷ്‌ന ഭക്ഷ്യവിഷബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വലഞ്ഞിരുന്നു. പഞ്ചാബില്‍ നടന്ന ദേശീയ യൂത്ത്‌ അത്‌ലറ്റിക്‌ മീറ്റിനിടെയായിരുന്നു ഭക്ഷ്യവിഷബാധയേറ്റത്‌. തുടര്‍ന്ന്‌ ഏറെക്കാലം പരിശീലനം മുടങ്ങി.ഇടയ്‌ക്കിടെ പനിയും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയതോടെ കായിക മേളക്കുള്ള ഒരുക്കം ആരംഭിച്ചത്‌ രണ്ടാഴ്‌ച മുമ്പായിരുന്നു. ഇതോടെ, ഹൈജംപില്‍ മാത്രമായി ശ്രദ്ധ. ഏഴാം ക്ലാസ്‌ മുതല്‍ സംസ്ഥാനതല ഹൈജംപ്‌ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ആഷ്‌നയ്‌ക്ക്‌ 2022, 2023, 2024 വര്‍ഷങ്ങളില്‍ വെങ്കലമായിരുന്നു. കഴിഞ്ഞ വര്‍ഷം വെള്ളി മെഡലായി ഉയര്‍ന്നു. ഇത്തവണ, പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നെങ്കിലും ആഷ്‌ന സ്വര്‍ണം സ്വന്തമാക്കി. ടോമി ചെറിയാന്‍, നാദിഷ്‌ ചാക്കോ, ഹാരി എന്നിവരാണ്‌ പരിശീലനം നല്‍കിയത്‌.ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK