ഡിയർ ബിഗ് ടിക്കറ്റ് സീസൺ 4: ആറ് പ്രവാസികൾക്ക് 100,000 ദിർഹം വീതം ലഭിച്ചു
ഡിയർ ബിഗ് ടിക്കറ്റ് സീസൺ 4 സമാപിച്ചു. യു.എ.ഇ ഉൾപ്പെടുന്ന മേഖലയിലെ ആറ് പേരാണ് വിജയികൾ. ഓരോരുത്തർക്കും 100,000 ദിർഹം വീതം ലഭിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ സമാഗമം തുടങ്ങിയ വിവിധ മേഖലകളിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവച്ചവരിൽ നിന്നും പൊതു വോട്ടിങ്ങിന്റെ അടിസ്ഥാനത്തി

ഡിയർ ബിഗ് ടിക്കറ്റ് സീസൺ 4 സമാപിച്ചു. യു.എ.ഇ ഉൾപ്പെടുന്ന മേഖലയിലെ ആറ് പേരാണ് വിജയികൾ. ഓരോരുത്തർക്കും 100,000 ദിർഹം വീതം ലഭിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ സമാഗമം തുടങ്ങിയ വിവിധ മേഖലകളിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവച്ചവരിൽ നിന്നും പൊതു വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഇന്ത്യ, ഇറാൻ, കെന്യ, നൈജീരിയ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നാണ് വിജയികൾ.ജയ ഭാട്ടിയമുംബൈയിൽ നിന്നുള്ള 73 വയസ്സുകാരി. നഴ്സിങ് സ്കൂളുകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നു. തനിച്ച് മകളെ വളർത്തിയ ജയയുടെ മകളും ഇപ്പോൾ സ്വന്തം മക്കളെ വളർത്താനും അവരുടെ ഭാവി സുരക്ഷിതമാക്കാനും പ്രയത്നിക്കുകയാണ്.“ഒരു ബുദ്ധിമുട്ടുമില്ലാതെ എന്റെ പേരക്കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയണം.” ജയ പറയുന്നു.വൈകാരികമായാണ് ഡിയർ ബിഗ് ടിക്കറ്റ് വിജയിച്ച വാർത്ത ജയ സ്വീകരിച്ചത്.“ഞാൻ ഞെട്ടിപ്പോയി. എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. എന്റെ കുടുംബത്തെ സംബന്ധിച്ച് ഇത് വലിയ വാർത്തയാണ്. വളരെ നന്ദി.” – അവർ പറഞ്ഞു.മാർഗരറ്റ് ജെമിതുവിനൈജീരിയയിൽ നിന്നുള്ള കോപ്പിറൈറ്റർ. 24 വയസ്സുകാരി. അഞ്ച് വർഷമായി ഷാർജയിൽ ജീവിക്കുന്നു. അവരുടെ മകൾ നൈജീരിയയിലാണ്. മകളെ ഒപ്പം കൂട്ടുക എന്നതാണ് മാർഗരറ്റ് കണ്ട സ്വപ്നം.“വളരെ സന്തോഷം തോന്നുന്നു. ഇതൊരു സ്വപ്നമായാണ് എനിക്ക് അനുഭവപ്പെടുന്നത്. ഞാൻ ഇത്രയേറെ ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകുമെന്നേ എനിക്ക് തോന്നിയില്ല.”വിജയിച്ചതിന് തൊട്ടു പിന്നാലെ തന്നെ മകളെ യു.എ.ഇയിലേക്ക് എത്തിക്കാനുള്ള പരിപാടികൾ മാർഗരറ്റ് തുടങ്ങിക്കഴിഞ്ഞു.ഫെരിയൽ ഗർഘാനിഇറാനിൽ നിന്നുള്ള 54 വയസ്സുകാരി. കഴിഞ്ഞ 36 വർഷമായി ഷാർജയിൽ താമസിക്കുന്നു. മകൾ ഇൽനാസ് ക്യാൻസർ ചികിത്സയിലാണ്. ഇതോടെ അവളുടെ പഠനവും ഭാവിയും തുലാസിലായി. കഴിഞ്ഞ ഒരു വർഷമായി സ്വന്തം ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഇൽനാസ്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫെരിയൽ ഡിയർ ബിഗ് ടിക്കറ്റിൽ സ്വന്തം കഥ അവതരിപ്പിച്ചത്.“എന്റെ മകൾ ഒരുപാട് അനുഭവിച്ചു. അവൾക്ക് നഷ്ടമായ അവസരങ്ങൾ കിട്ടണം എന്നതേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. അവൾ ജീവിതത്തിൽ മുന്നേറുന്നത് എന്നെ സന്തോഷിപ്പിക്കുന്നുണ്ട്, ഒപ്പം അവൾക്ക് സ്വപ്നങ്ങളും കാണാനാകണം. അവളുടെ വിദ്യാഭ്യാസവും പൂർത്തിയാക്കണം.” – അവർ പറയുന്നു.അർലീൻ ജിമെനെസ്ഫിലിപ്പീൻസിൽ നിന്നുള്ള 44 വയസ്സുകാരി. 2006 മുതൽ അവർ യു.എ.ഇയിലാണ് താമസിക്കുന്നത്. ക്യാൻസറിന് എതിരെ അർലീൻ 2016 മുതൽ പോരാട്ടത്തിലാണ്. ചികിത്സ തുടങ്ങിയതോടെ അവർക്ക് ജോലിയിൽ നിന്നും മാറി നിൽക്കേണ്ടതായും വന്നു.17 വയസ്സും 13 വയസ്സും പ്രായമുള്ള രണ്ട് മക്കളുടെ ജീവിതത്തിലെ നാഴികക്കല്ലുകൾ കാണാൻ അവർക്കൊപ്പം ഉണ്ടാകുക എന്നതാണ് അർലീൻ ആഗ്രഹിക്കുന്നത്.“ജീവിച്ചിരിക്കുന്നിടത്തോളം എനിക്ക് പ്രതീക്ഷയുണ്ട്. ഈ പോരാട്ടം ഞാൻ തുടരും. എന്റെ മക്കൾ വളരുന്നത് എനിക്ക് കാണണം.” – അർലീൻ പറഞ്ഞു.ഡിയർ ബിഗ് ടിക്കറ്റിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് തന്നെ അർലീനെ സന്തോഷിപ്പിച്ചു. പിന്നീട് ബിഗ് ടിക്കറ്റ് ഓഫീസിലേക്ക് ക്ഷണം ലഭിച്ചപ്പോൾ അർലീൻ കരുതിയത് വെരിഫിക്കേഷന് വേണ്ടിയാണെന്നാണ്.“ഇത് തികച്ചും അപ്രതീക്ഷിതമാണ്. ഞാൻ വിജയിച്ചു എന്ന് മനസ്സിലാക്കിയപ്പോൾ ആകെ സന്തോഷമായി. എന്റെ ഹൃദയം നിറഞ്ഞു. എനിക്ക് വോട്ട് ചെയ്തവരോടെല്ലാം നന്ദി പറയുന്നു.” – അർലീൻ പറഞ്ഞു.റോസെലിൻ കർഡോനഅബുദാബിയിൽ 18 വർഷമായി ജീവിക്കുന്ന കർഡോന സെയിൽസ് ജീവനക്കാരിയാണ്. അവരുടെ മകൻ ബ്രെയിൻ ട്യൂമറും അതിനോട് അനുബന്ധിച്ച് കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ടതും കൊണ്ട് ദുരിതത്തിലാണ്. അടിയന്തരമായി രണ്ട് സർജറികളാണ് ഇതിന് വേണ്ടത്. ഒരു മാസമായി മകൻ ആശുപത്രിയിലാണ്. ചികിത്സാചെലവ് അവർക്ക് താങ്ങാനാകുന്നില്ല.“ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. ഞാൻ പ്രാർത്ഥിക്കുകയായിരുന്നു, ആരെങ്കിലും സഹായിക്കാൻ മുന്നോട്ടു വരുമെന്ന് കരുതി.”ഡിയർ ബിഗ് ടിക്കറ്റിലൂടെ വിജയിയായി എന്നറിഞ്ഞപ്പോൾ വളരെയധികം വൈകാരികമായാണ് അവർ പ്രതികരിച്ചത്.“ഇത് എനിക്കും മകനും ഒരു അനുഗ്രഹം ലഭിച്ചതുപോലെ തോന്നുന്നു. ഞങ്ങൾക്ക് പ്രതീക്ഷ നൽകിയതിന് ബിഗ് ടിക്കറ്റിന് നന്ദി.” – അവർ പറഞ്ഞു.ആൻ മുയെമകെന്യയിൽ നിന്നുള്ള കസ്റ്റമർ സർവീസ് പ്രൊഫഷണലാണ് ആൻ. ഏഴ് വർഷമായി അവർ യു.എ.ഇയിലാണ് താമസിക്കുന്നത്. ഒരു സ്കൂൾ യാത്രയ്ക്കിടെ അവരുടെ മകന് ഗുരുതരമായ പരിക്കേറ്റു. ഇതിനോടകം രണ്ട് തവണ തലച്ചോറിനും രണ്ട് തവണ വയറ്റിനുള്ളിലും ശസ്ത്രക്രിയ വേണ്ടി വന്നു.“എനിക്ക് മക്കളുടെ അടുത്തേക്ക് പോകണം. എന്റെ മകന് പിന്തുണ നൽകണം. എന്റെ കുടുംബത്തോടൊപ്പം ചേരണം. അതാണ് ഞാൻ ആഗ്രഹിക്കുന്നത്.” – അവൾ പറഞ്ഞു.ആശുപത്രി ബില്ലുകൾ തീർക്കാനും ജോലിയിൽ നിന്നും മാറി നിൽക്കുന്ന സമയത്ത് കുടുംബത്തിന് ആശ്വാസമാകാനും സമ്മാനത്തുക ഉപയോഗിക്കാനാണ് ആൻ ആഗ്രഹിക്കുന്നത്.“എന്റെ കുടുംബത്തിന് ഇതൊരു വലിയ സഹായമാണ്. ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി പറയുന്നു.” – ആൻ പറഞ്ഞു.