റോജി എം ജോണിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്, കാലടിയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാമെന്ന് കോടതി
കൊച്ചി: മഹാരാജാസ് കോളേജിൽ മന്ത്രിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടികൾ മനപ്പൂർവം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള KPDPM (Kerala Prevention of Damage to Private Property and Payment of Compensation / Prevention of Disturbances of Public Meetings) ആക്ട് പ്രകാര

കൊച്ചി: മഹാരാജാസ് കോളേജിൽ മന്ത്രിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടികൾ മനപ്പൂർവം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള KPDPM (Kerala Prevention of Damage to Private Property and Payment of Compensation / Prevention of Disturbances of Public Meetings) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, കാലടി സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നൽകി. വിദ്യാർഥികൾക്ക് നാളെത്തന്നെ പരീക്ഷാ ഫീസ് അടയ്ക്കാം. ഈ വിദ്യാർഥികളുടെ സസ്പെൻഷൻ തുടരുന്നതിലാണ് എസ്എഫ്ഐ പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.
Read the complete story at Asianet News Malayalam