സർക്കാർ അറിയാതെ ബാർ ലൈസൻസ്; എറണാകുളം, കോട്ടയം എക്സൈസ് ഡെ. കമ്മീഷണർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ എറണാകുളം, കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ. എന്നിവരെയാണ് എക്സൈസ് മന്ത്രിയുടെ നിർദേശ പ്രകാരം

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ എറണാകുളം, കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ. എന്നിവരെയാണ് എക്സൈസ് മന്ത്രിയുടെ നിർദേശ പ്രകാരം സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകിയതിൽ എക്സൈസ് മന്ത്രി എം. ലിജുവിന് അതൃപ്തിയുണ്ടായിരുന്നു. മദ്യനയത്തിന് ശേഷം ബാർ ലൈസൻസ് മതിയെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ഇത് മറികടന്നാണ് മൂന്നു ബാറുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർമാർ അനുമതി നൽകിയത്. അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നൽകിയത്. സംഭവത്തിൽ കമ്മീഷണറോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി.എഫ്എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലർ ലൈസൻസ് പുതുക്കുന്നതിന്റെ മറവിലാണ് ബാർ ലൈസൻസ് നൽകിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാര്‍ അനുവദിക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ല.