എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെയ്ക്കെതിരെ അജയ് ദേവ്ഗൺ കോടതിയിൽ; പാൻ മസാല പരസ്യത്തിലെ നോട്ടീസ് നിയമവിരുദ്ധമെന്ന് ഹർജി
മുംബൈ: നിരോധിത പാൻ മസാലകളുടെ പരസ്യത്തിൽ അഭിനയിച്ച സംഭവത്തിൽ തനിക്കെതിരെ നടപടിയെടുത്ത മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയ്ക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗൺ. എഫ്.ഡി.എ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാ

മുംബൈ: നിരോധിത പാൻ മസാലകളുടെ പരസ്യത്തിൽ അഭിനയിച്ച സംഭവത്തിൽ തനിക്കെതിരെ നടപടിയെടുത്ത മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയ്ക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗൺ. എഫ്.ഡി.എ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയിൽ ഹർജി നൽകിയത്. പരസ്യം നൽകിയ നിർമ്മാതാക്കൾക്കോ കമ്പനിക്കോ എതിരെ നടപടിയെടുക്കാതെ, അതിൽ അഭിനയിച്ച താരത്തിന് മാത്രമായി നോട്ടീസ് നൽകി നടപടി സ്വീകരിച്ചത് തെറ്റാണെന്ന് അജയ് ദേവ്ഗൺ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് പൂർണ്ണമായി നിരോധിച്ചിട്ടുള്ള പാൻ മസാലയെ 'വിമൽ ഏലച്ചി' എന്ന പേരിൽ പരോക്ഷമായി (Surrogate advertising) പ്രചരിപ്പിച്ചുവെന്ന് എഫ്.ഡി.എ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഈ സംഭവത്തിൽ അജയ് ദേവ്ഗണ് പുറമെ പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, ടൈഗർ ഷ്രോഫ് എന്നിവർക്കും എഫ്.ഡി.എ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.മഹാരാഷ്ട്രയിൽ പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയ്‌ക്കെതിരെ എഫ്.ഡി.എ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് മുൻനിര താരങ്ങളും നിയമനടപടികളുടെ നിരീക്ഷണത്തിൽ വന്നത്. നിരോധിത ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടിത ശൃംഖലകൾക്കെതിരെ പൊലീസുമായി ഏകോപിപ്പിച്ച് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (MCOCA) ചുമത്താനും എഫ്.ഡി.എ ലക്ഷ്യമിടുന്നുണ്ട്. ഇതിനിടയിലാണ് എഫ്.ഡി.എ നോട്ടീസിനെ ചോദ്യം ചെയ്ത് അജയ് ദേവ്ഗൺ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.