ഗ്യാനേഷ് കുമാറിനെതിരായ വെളിപ്പെടുത്തൽ; കെഎസ്ടിപി റോഡ് പദ്ധതി അഴിമതി കേസിൽ കർശന നടപടിയുമായി സർക്കാർ മുന്നോട്ട്, തുടരന്വേഷണത്തിന് ഉത്തരവിടും
തിരുവനന്തപുരം: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കരാറുകാരൻ സാജൻ ബി.ഒ രംഗത്തെത്തിയതോടെ കെ.എസ്.ടി.പി റോഡ് പദ്ധതി അഴിമതി കേസിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ഗ്യാനേഷ് കുമാർ കേരള പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ, കെ.എസ്.ടി.പി റോഡ് നിർമ്മാണ കരാർ ഏറ്റെടുത്ത ഇൻ

തിരുവനന്തപുരം: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കരാറുകാരൻ സാജൻ ബി.ഒ രംഗത്തെത്തിയതോടെ കെ.എസ്.ടി.പി റോഡ് പദ്ധതി അഴിമതി കേസിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ഗ്യാനേഷ് കുമാർ കേരള പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ, കെ.എസ്.ടി.പി റോഡ് നിർമ്മാണ കരാർ ഏറ്റെടുത്ത ഇൻഡോ-മലേഷ്യൻ കൂട്ടായ്മയായ പതിബെൽ കമ്പനിയുടെ പ്രോജക്ട് മാനേജർ ലീ സീ ബിന്നിന്നോട് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി സാജൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയിരുന്നു.കേസിൽ പുതിയ തെളിവുകളില്ലാതെ തുടരന്വേഷണം സാധ്യമല്ലെന്ന് വിജിലൻസ് ഡയറക്ടർ നേരത്തെ അറിയിച്ചിരുന്നെങ്കിലും, സാജന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ അഴിമതി കേസ് നിലനിൽക്കുമെന്നും അന്വേഷണം നടത്താമെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. വിഷയം അന്വേഷിക്കാൻ സർക്കാർ ഔദ്യോഗികമായി ഉത്തരവിടും.കൈക്കൂലി നൽകാത്തതിനെ തുടർന്ന് ഗ്യാനേഷ് കുമാർ ബില്ലുകൾ മാറിക്കൊടുക്കാതെ തടഞ്ഞുവെക്കുകയും, ഇതുമൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും മനോവിഷമവും കാരണം 2006-ൽ ലീ സീ ബിൻ ജീവനൊടുക്കുകയായിരുന്നു എന്നുമാണ് ആരോപണം. തുടർന്ന്, സാജൻ അടക്കമുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി സംഭവത്തിൽ സമഗ്രമായ തുടരന്വേഷണം ആരംഭിക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്.