20 വർഷം പോലീസിനെ വെട്ടിച്ച 'റിട്ടയേർഡ് എസ്ഐ', ഇരുപത് വർഷമായി ഒളിവിൽ കഴിഞ്ഞ മോഷണക്കേസ് പ്രതി പിടിയിൽ
ആലപ്പുഴ: രണ്ടു പതിറ്റാണ്ടായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷണക്കേസ് പ്രതിയെ കുത്തിയതോട് പോലീസ് പിടികൂടി. തിരുവനന്തപുരം തോലിക്കോട് പെരില്ലക്കുഴി സ്വദേശിയായ സതികുമാർ എന്ന സതീഷ് കുമാർ (62) ആണ് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വയനാട്ടിലെ നൂൽപ്പുഴയിൽ നിന്ന് പിടിയിലായത്.2006 ജൂൺ 22ന് തു

ആലപ്പുഴ: രണ്ടു പതിറ്റാണ്ടായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷണക്കേസ് പ്രതിയെ കുത്തിയതോട് പോലീസ് പിടികൂടി. തിരുവനന്തപുരം തോലിക്കോട് പെരില്ലക്കുഴി സ്വദേശിയായ സതികുമാർ എന്ന സതീഷ് കുമാർ (62) ആണ് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വയനാട്ടിലെ നൂൽപ്പുഴയിൽ നിന്ന് പിടിയിലായത്.2006 ജൂൺ 22ന് തുറവൂർ മഹാക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന ഗണപതി ആചാരിയുടെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് പണവും മോതിരവും അടക്കം 19,610 രൂപയുടെ മുതലുകൾ കവർന്ന കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടന്നതിനു ശേഷം ഒളിവിൽ പോയ പ്രതി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.നാട്ടുകാരുടെ ഇടയിൽ താൻ റിട്ടയേർഡ് എസ്ഐ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ താമസം. കുത്തിയതോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിന് പുറമെ തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറയുന്നു.