'നിനക്ക് പ്രൊമോഷൻ തന്നാൽ ഡിപ്പാർട്ട്മെന്റ് തകരും'; മികച്ച ജീവനക്കാരന് സ്ഥാനക്കയറ്റം നിഷേധിച്ച് മാനേജർ
കഠിനാധ്വാനവും ആത്മാർത്ഥതയും ഒരു ജീവനക്കാരന്റെ കരിയറിന് തന്നെ വിനയായി മാറിയ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, പ്രൊമോഷൻ നിഷേധിക്കപ്പെട്ട ഒരു ജീവനക്കാരന്റെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.സോഷ്യൽമീഡിയ പോസ്റ്റ് അനു

കഠിനാധ്വാനവും ആത്മാർത്ഥതയും ഒരു ജീവനക്കാരന്റെ കരിയറിന് തന്നെ വിനയായി മാറിയ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, പ്രൊമോഷൻ നിഷേധിക്കപ്പെട്ട ഒരു ജീവനക്കാരന്റെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.സോഷ്യൽമീഡിയ പോസ്റ്റ് അനുസരിച്ച്, നാല് വർഷത്തോളമായി ഒരു കമ്പനിയുടെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ നിർണായക ചുമതലകൾ നിർവഹിച്ചു വരികയായിരുന്നു പ്രസ്തുത ജീവനക്കാരൻ. വെണ്ടർമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, ഓഫീസ് സമയത്തിന് ശേഷവും ക്ലയന്റുകളുടെ അടിയന്തര ആവശ്യങ്ങളിൽ സഹായിക്കുക, പുതുതായി എത്തുന്ന ജീവനക്കാരെ പരിശീലിപ്പിക്കുക തുടങ്ങി ഡിപ്പാർട്ട്‌മെന്റിന്റെ സുഗമമായ പ്രവർത്തനത്തിന് പിന്നിൽ ഇയാളുടെ കഠിനാധ്വാനമുണ്ടായിരുന്നു.കഴിഞ്ഞ നവംബറിൽ ഡിപ്പാർട്ട്‌മെന്റ് ഹെഡ് രാജിവെച്ച ഒഴിവിലേക്ക് തനിക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്നായിരുന്നു ഇയാൾ ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാൽ കമ്പനി ഇതിനായി പുറത്തുനിന്നുള്ള ഒരാളെയാണ് നിയമിച്ചത്. പുതിയതായി ചുമതലയേറ്റയാൾ അടിസ്ഥാനപരമായ കാര്യങ്ങൾക്കുപോലും ആദ്യമാസങ്ങളിൽ ഇയാളുടെ സഹായം തേടേണ്ടി വന്നു.മാനേജറുടെ കുറ്റസമ്മതംതുടർന്ന് മാനേജറുമായുള്ള ഒരു അനൗദ്യോഗിക ഉച്ചഭക്ഷണത്തിനിടയിലാണ് പ്രൊമോഷൻ ലഭിക്കാത്തതിന്റെ യഥാർത്ഥ കാരണം പുറത്തുവരുന്നത്. "സത്യം പറഞ്ഞാൽ, ഞാൻ നിനക്ക് പ്രൊമോഷൻ തന്നാൽ എന്റെ ഡിപ്പാർട്ട്‌മെന്റ് തകർന്നുപോകും. കാരണം ഈ സ്ഥാപനം എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ശരിക്കും അറിയാവുന്ന ഒരേയൊരു വ്യക്തി നീ മാത്രമാണ്" എന്നായിരുന്നു മാനേജറുടെ മറുപടി.റെഡ്ഡിറ്റിൽ പങ്കുവെക്കപ്പെട്ട ഈ കുറിപ്പിന് താഴെ നിരവധി പേരാണ് ജീവനക്കാരനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത് "ഇത് ജോലിസ്ഥലങ്ങളിലെ സ്ഥിരം കെണിയാണ് . ജോലി അറിയാവുന്ന രണ്ടുപേരെ പുതിയതായി എടുത്ത് പരിശീലനം നൽകുന്നതിനേക്കാൾ മാനേജ്‌മെന്റിന് എളുപ്പം നിങ്ങളെ അമിത ജോലി ഭാരം നൽകി ചൂഷണം ചെയ്യുന്നതാണ്" എന്ന് ഒരാൾ ചൂണ്ടിക്കാണിച്ചു. അർഹമായ പരിഗണന ലഭിക്കാത്ത ഇടങ്ങളിൽ മിനിമം ജോലികൾ മാത്രം ചെയ്ത് മാറിനിൽക്കുന്നതാണ് ഉചിതമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.