'മഹാറാലി വൻ ഫ്ലോപ്പ്, മൈതാനത്തിന്റെ 40 ശതമാനം കാലി'; ആ ആൾക്കൂട്ടം ഫോട്ടോഗ്രാഫി ട്രിക്ക് മാത്രമെന്ന് ബിജെപി
ദില്ലി: രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയമാണെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയെന്നും ആരോപണവുമായി ബിജെപി. 10 ലക്ഷം ആളുകൾ തടിച്ചുകൂടുമെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നതെന്നും എന്നാൽ മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നുവെന്നുമാണ് ബിജെപി നേതാക്കള

ദില്ലി: രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയമാണെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയെന്നും ആരോപണവുമായി ബിജെപി. 10 ലക്ഷം ആളുകൾ തടിച്ചുകൂടുമെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നതെന്നും എന്നാൽ മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നുവെന്നുമാണ് ബിജെപി നേതാക്കളുടെ പരിഹാസം. റാലിയിൽ കാണിച്ച ജനക്കൂട്ടം ഫോട്ടോഗ്രാഫി ട്രിക്ക് മാത്രമാണെന്നും ഇത്തരം സൂത്രപ്പണികൾ കൊണ്ട് ആർക്കും പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും ബിജെപി വക്താവ് സംബീത് പാത്ര പരിഹസിച്ചു.തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കേണ്ടത് രാംലീല മൈതാനത്തിൽ നിന്നല്ല എന്നും സംബീത് പാത്ര പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് അതിനെ ചോദ്യം ചെയ്യേണ്ടത്, അല്ലാതെ ഇങ്ങനെയല്ല. 2024-ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഫയൽ ചെയ്ത ഹർജി കാണിച്ചു തരൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായതെന്നും സംബീത് പാത്ര പറഞ്ഞു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം 'ചലോ ദില്ലി' പ്രതിഷേധ മാർച്ച് നടത്തിയത്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഗ്യാനേഷ് കുമാറിനേയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച ഗ്യാനേഷിന് ജയിലിൽ പോകേണ്ടിവരുമെന്ന് രാഹുൽ പറഞ്ഞു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.വോട്ട് ചോരി ഒരു സാധാരണ മോഷണമല്ലെന്നും ഇതിനെ രാജ്യദ്രോഹം എന്നാണ് വിളിക്കേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തരമന്ത്രിയോ ആകില്ലായിരുന്നുവെന്നും താൻ വഹിച്ച പങ്കിന് ഗ്യാനേഷ് കുമാർ ജയിലിൽ പോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർഷകന് അവകാശങ്ങൾ ലഭിക്കുന്നില്ല. യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. തൊഴിലാളിക്ക് അർഹമായത് കിട്ടുന്നില്ല, രാജ്യത്തെ മുഴുവൻ സമ്പത്തും രണ്ട് മൂന്ന് ആളുകളുടെ കൈകളിലേക്ക് പോയിരിക്കുന്നു. അത്തരമൊരു ഇന്ത്യയല്ല നമുക്ക് വേണ്ടത് എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.